സിറിയയിലെ രാസായുധ​ പ്രയോഗം: അറബ്​ ലീഗ്​ അപലപിച്ചു

ജിദ്ദ: സിറിയയിൽ  രാസായുധം പ്രയോഗിച്ച മൃഗീയ നടപടിയെ മുസ്ലീം വേൾഡ് ലീഗ് അപലപിച്ചു.  നിരപരാധികളായ സ്ത്രീകളും കൂട്ടികളുമടക്കം നിരവധി പേർ മരിക്കാനിടയായ സംഭവം ഹീനവും ഭീതിജനകവുമാണ്. അന്താരാഷ്ട്ര തലത്തിൽ നിരോധിച്ച രാസായുധങ്ങൾ ഒരു സംഘം ക്രിമിനലുകൾ ഉപയോഗിച്ചിരിക്കുകയാണ്. മനുഷ്യാവകാശത്തിനെതിരെയുള്ള കുറ്റമായാണ് ഇതിനെ കണക്കാക്കുന്നത്. സിറിയയിലെ നിസ്സഹായരായ സിവിലിയൻമാരുടെ ജീവൻ സംരക്ഷിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മനുഷ്യക്കുരുതിക്ക് പിന്നിൽ പ്രവർത്തിച്ച ഒരോരുത്തർക്കുമെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും അന്താരാഷ്ട്ര സുരക്ഷ കൗൺസിലിനോട് മുസ്ലിം വേൾഡ് ലീഗ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സ്ത്രീകളെയും കുട്ടികളെയും പ്രായം ചെന്നവരെയും ഉന്നം വെച്ച് ഇത്തരം ആക്രമങ്ങൾ തുടരുന്നത് ഹീനമാണ്.  ഇതുപോലുള്ള ആക്രമണത്തിനെതിരെ അന്താരാഷ്്ട്ര സമൂഹം  ശക്തമായ നിലപാടെടുക്കാൻ സമയമായിരിക്കുന്നുമെന്നും മുസ്ലിം വേൾഡ് ലീഗ് വ്യക്തമാക്കി.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.