അസീര്‍: അസീര്‍ മേഖലയിലെ വാദി ഖൈം റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാലുപേര്‍ മരിക്കുകയും മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി റെഡ് ക്രസന്‍റ് ഒൗദ്യോഗിക വാക്താവ് മുഹമ്മദ് അല്‍ശഹ്രി അറിയിച്ചു.
മൂന്നു ചരക്കുലോറികള്‍ പരസ്പരം കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് തീപടര്‍ന്നുപിടിച്ചാണ് അപകടമുണ്ടായത്. ബുധനാഴ്ച ഉച്ചക്ക് 11 മണിയോടെയാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ തീപടര്‍ന്നുപിടിച്ച് മൂന്നു ചരക്കുലോറികളും ഒരു കാറും പൂര്‍ണമായും കത്തിനശിച്ചു.
അഗ്നിശമന സേന വിഭാഗം സംഭവ സ്ഥലത്തത്തെുന്നതിന് മുമ്പ്തന്നെ പ്രദേശ വാസികള്‍ അപകടത്തില്‍പ്പെട്ടവരെ ഖമീസ് അല്‍ബഹറിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പരിക്ക് പറ്റിയവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം മഹായില്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയതായും അല്‍ശഹ്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.