റിയാദ്: ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ളിയില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലത്തെിയ സൗദി കിരീടാവകാശിയും സംഘവും വിവിധ ഉച്ചകോടികളില്‍ പങ്കെടുത്തതായി ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള അഭയാര്‍ഥികളുടെ വിഷയം ചര്‍ച്ച ചെയ്യാന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ വിളിച്ചുചേര്‍ത്ത ഉച്ചകോടിയിലും അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് സംബന്ധിച്ചു. അഭയാര്‍ഥികളുടെ സംരക്ഷണത്തിന് സൗദി അറേബ്യ 75 ദശലക്ഷം ഡോളര്‍ നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടിയുള്ള യു.എന്‍ ഫണ്ടിലേക്ക് ഫെബ്രുവരിയില്‍ സൗദി അറേബ്യ 59 ദശലക്ഷം ഡോളര്‍ സംഭാവന ചെയ്തിരുന്നു. കൂടാതെ പാകിസ്ഥാനില്‍ അഭയാര്‍ഥികളായി കഴിയുന്ന അഫ്ഗാന്‍ പൗരന്മാര്‍ക്ക് വേണ്ടി 30 ദശലക്ഷം ഡോളര്‍, റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്കായി ഇന്തോനേഷ്യക്ക് 50 ദശലക്ഷം ഡോളര്‍ എന്നീ സഹായങ്ങളും നടപ്പുവര്‍ഷത്തില്‍ നല്‍കുകയുണ്ടായി. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പ്രയാസമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായമത്തെിക്കുന്നതില്‍ സൗദി മുന്‍നിരയിലാണെന്നും അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് പ്രസംഗത്തില്‍ പറഞ്ഞു.
സിറിയ, യമന്‍ എന്നീ രാജ്യങ്ങളിലെ അഭയാര്‍ഥികള്‍ക്ക് സഹായമത്തെിക്കുന്നതിന് പുറമെ ലക്ഷക്കണക്കിന് ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്രയവും സൗദി നല്‍കുന്നുണ്ട്.
പ്രശ്നബാധിത പ്രദേശങ്ങളിലേക്ക് സഹായമത്തെിക്കാനായി സല്‍മാന്‍ രാജാവിന്‍െറ പേരില്‍ പ്രത്യേക ചാരിറ്റി സംരംഭത്തിന് തുടക്കം കുറിച്ചതും കിരീടാവകാശി പരാമര്‍ശിച്ചു. അമേരിക്കന്‍ പ്രസിഡന്‍റ് സംഘടിപ്പിച്ച അത്താഴവിരുന്നി സംബന്ധിച്ച അദ്ദേഹം ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണുമായും കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.