ഹറമില്‍ ‘ഹാജിമാര്‍ക്ക് പത്തുലക്ഷം സലാം’ പദ്ധതി

മക്ക: മസ്ജിദുല്‍ ഹറാമിലെ തിരുമുറ്റങ്ങളുടെ ഓഫീസ് ‘ഹാജിമാര്‍ക്ക് ലക്ഷം സലാം’ എന്ന പേരില്‍ പുതിയ പദ്ധതിയുമായി രംഗത്ത്. ഹജ്ജ് തീര്‍ഥാടകര്‍, ഹറം സന്ദര്‍ശകള്‍ എന്നിവരില്‍നിന്ന് പത്തു ലക്ഷം ഒപ്പ് ശേഖരിക്കുന്നതാണ് പദ്ധതി. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലായി നടന്നുവരുന്ന ‘ഹാജിമാരുടെയും ഹറം സന്ദര്‍ശകരുടെയും സേവനം ഞങ്ങള്‍ക്ക് അഭിമാന’ മെന്ന കാമ്പയിന്‍ നാലാം ഘട്ടത്തിന്‍െറ ഭാഗമായാണിത്. 
മസ്ജിദുല്‍ ഹറാമിനുള്ളില്‍ വന്നുപോകുന്ന തീര്‍ഥാടകരുടെ സേവനം ക്രോഡീകരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ  ഭാഗമായാണ് ഒപ്പ് ശേഖരണമെന്ന് ഓഫീസ് മേധാവി താരിഖ് ബിന്‍ സാലിഹ് അല്‍മാലികി പറഞ്ഞു.  ഹറമിലത്തെുന്ന തീര്‍ഥാടകരുടെ സേവനവും അവരുടെ സംതൃപ്തിയും ലക്ഷ്യം വെച്ചാണ് പുതിയ രീതികള്‍ സ്വീകരിച്ചുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. തീര്‍ഥാടകര്‍ക്ക് വിവിധ സമ്മാനങ്ങള്‍ വിതരണം ചെയ്യാനും കാമ്പയിനിന്‍െറ ഭാഗമായി സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.