??????? ???? ????????? ?????? ?????? ?????? ????????? ??????????????

ഹറമില്‍ നോമ്പു തുറന്ന നിര്‍വൃതിയില്‍ അമീര്‍ ഖാലിദ് അല്‍ഫൈസലും 

മക്ക: സിവില്‍, സൈനിക ഉദ്യോഗസ്ഥരോടൊപ്പം ഇഫ്താറില്‍ പങ്കെടുക്കാന്‍ മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസലും ഹറം മുറ്റത്തത്തെി. കഴിഞ്ഞ വൈകന്നേരമാണ് അദ്ദേഹം ഹറമില്‍ നോമ്പുതുറക്കുന്നതിന്‍െറ നിര്‍വൃതി അനുഭവിക്കാനത്തെിയത്. ഹറം ആശുപത്രിയും വടക്ക് മുറ്റത്തെ ജര്‍വലുമായി ബന്ധിപ്പിക്കുന്ന തുരങ്കവും ഗവര്‍ണര്‍ സന്ദര്‍ശിച്ചു. സന്ദര്‍ശന ശേഷം മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ രാജ്യത്ത് സ്ഥിരതയും സമാധാനവും ദൈവത്തിന്‍െറ അനുഗ്രമാണെന്നും അതിന് നന്ദി പ്രകാശിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ ഭരണകൂടത്തിന് സാധിച്ചു. 
ഇതിന് നേതൃത്വം നല്‍കുന്ന സല്‍മാന്‍ രാജാവിനേയും സുരക്ഷയും സാമാധാനവും നിലനിര്‍ത്താന്‍ ശ്രമിക്കുന്ന കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നാഇഫിനേയും ഗവര്‍ണര്‍ അഭിനന്ദിച്ചു. ധനകാര്യം, ഇരുഹറം കാര്യാലയം, മക്ക വികസന അതോറിറ്റി, മുനിസിപ്പാലിറ്റി തുടങ്ങി ഹറം വികസനം നടപ്പാക്കുന്നതില്‍ ഭാഗവാക്കായ മുഴുവനാളുകള്‍ക്കും ഗവര്‍ണര്‍ നന്ദി പറഞ്ഞു. ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ്, ഹറമില്‍ സേവനത്തിലേര്‍പ്പെട്ട സിവില്‍ സൈനിക രംഗത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍  ഗവര്‍ണറോടൊപ്പം ഹറം മുറ്റത്ത് നോമ്പ് തുറന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.