ജിദ്ദ: ചരിത്രമേഖലയിലെ എട്ട് പുരാതന പള്ളികള്‍ നവീകരിക്കുന്നു. സൗദി ദേശീയ ടൂറിസം, പുരാവസ്തു വകുപ്പ് മതകാര്യാലയവും പൈതൃക ചാരിറ്റബിള്‍ ഫൗണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നാംഘട്ടത്തില്‍ മസ്ജിദ് മിഅ്മാര്‍, മസ്ജിദ് ഹനഫി, മസ്ജിദ് ഉസ്മാന്‍, മസ്ജിദ് ഖിദ്ര്‍, മസ്ജിദ് അബൂ അനബ, മസ്ജിദു ലുഅ്ലുഅ്, മസ്ജിദ് സാവിയത് അബൂ സൈഫയ്ന്‍, മസ്ജിദ് ബാഷ എന്നീ പള്ളികളാണ് അറ്റക്കുറ്റ പണികള്‍ പൂര്‍ത്തിയാക്കി നവീകരിക്കുന്നത്. സമയബന്ധിതമായി ജോലികള്‍ പൂര്‍ത്തിയാക്കി പള്ളി തുറന്നുകൊടുക്കാനാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.