റിയാദ്: സൗദിയില്‍ സന്നദ്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച പരിശീലനം നല്‍കുന്നതിന് മൈക്രോസോഫ്റ്റ് മേധാവി ബില്‍ ഗേറ്റ്സുമായി രണ്ടാം കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ധാരണപത്രം ഒപ്പുവെച്ചു.
അമേരിക്കന്‍ സന്ദര്‍ശന വേളയിലാണ് ധാരണപത്രം കൈമാറിയത്. നേരത്തേ മൈക്രോസോഫ്റ്റ് സി.ഇ.ഒയുമായി ഐ.ടി രംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിനുള്ള സഹകരണ കരാര്‍ ഒപ്പുവെച്ചതിന് പിറകെയാണിത്. രാജ്യത്ത് നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മറ്റും ചിട്ടയോടു കൂടിയതാക്കുക എന്നതാണ് ലോകമെങ്ങും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ബില്‍ ആന്‍റ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷനുമായി ധാരണയിലത്തെുന്നതിലൂടെ ലക്ഷ്യമിടുന്നത്. സന്നദ്ധ സംഘടനകളുടെയും ട്രസ്റ്റുകളുടെയും സുമനസ്സുകളുടെയും നേതൃത്വത്തില്‍ കോടിക്കണക്കിന് രൂപയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങളാണ് സൗദിയില്‍ നടക്കുന്നത്.
ഇതിന് കേന്ദ്രീകൃത രൂപമില്ല. ഇക്കാര്യത്തില്‍ ബില്‍ഗേറ്റ്സിന്‍െറ അനുഭവ സമ്പത്ത് ഉപയോഗപ്പെടുത്താന്‍ ധാരണ പതം സഹായകരമാകുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.