Posted On
date_range Updated On
date_range ഇന്ത്യന്‍ അംബാസഡര്‍ അമീര്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി
റിയാദ്: ഇന്ത്യന്‍ അംബാസഡര്‍ അഹ്മദ് ജാവേദ് സൗദി വിനോദ സഞ്ചാര ദേശീയ പാരമ്പര്യ വകുപ്പ് മേധാവി അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്‍െറ ഭാഗമായാണ് കൂടിക്കാഴ്ച നടന്നത്. കല, കരകൗശല വിദ്യ, വാസ്തു വിദ്യ എന്നീ രംഗങ്ങളില്‍ ഇന്ത്യയുടെ പരിചയ സമ്പത്ത് സൗദിക്ക് ഉപയോഗപ്പെടുത്താന്‍ താല്‍പര്യമുണ്ടെന്ന് അമീര്‍ സൂല്‍ത്താന്‍ അറിയിച്ചു. സാംസ്കാരിക, വിനോദ രംഗങ്ങളില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള സഹകരണം മെച്ചപ്പെടുത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അംബാസഡര്‍ കൂടിക്കാഴ്ചയില്‍ ഉറപ്പു നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.