ദമ്മാം: സ്പോണ്‍സര്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് രണ്ടു മാസക്കാലം വനിത അഭയകേന്ദ്രത്തില്‍ കഴിയേണ്ടിവന്ന വീട്ടുജോലിക്കാരി നാട്ടിലേക്ക് മടങ്ങി.
ആന്ധ്രപ്രദേശ് പുളിവേണ്ടുല സ്വദേശിനിയായ കുഡാല ഭാരതി ആറു മാസങ്ങള്‍ക്ക് മുമ്പാണ് ദമ്മാമിലെ സ്വദേശി പൗരന്‍െറ വീട്ടില്‍ ജോലിക്കാരിയായി എത്തിയത്. ശാരീരികമായി പ്രശ്നങ്ങള്‍ ഉള്ളത് കാരണം നാട്ടില്‍ മെഡിക്കല്‍ പരിശോധനയില്‍ പാസ്സാകാത്ത ഭാരതിയെ, വിസ നല്‍കിയ ഏജന്‍റ് വലിയ തുക കൈപ്പറ്റി മെഡിക്കല്‍ പാസ്സാക്കിയതായി റിപ്പോര്‍ട്ട് ഉണ്ടാക്കി സൗദിയിലേക്ക് കടത്തുകയായിരുന്നു. നാല് മാസം ജോലി ചെയ്തെങ്കിലും ഭാരതിക്ക് ഒരു മാസത്തെ ശമ്പളമേ ലഭിച്ചുള്ളൂ. കടുത്ത ചുമ ഉള്‍പ്പെടെ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയ അവരുടെ വീട്ടുജോലിയില്‍ വീട്ടുടമ തൃപ്തനായിരുന്നില്ല. പിന്നീട് കുടിശ്ശിക ശമ്പളം നിരന്തരം ചോദിച്ചപ്പോള്‍, അതിഷ്ടപ്പെടാതെ അവരെ വനിത നാടുകടത്തല്‍ കേന്ദ്രത്തില്‍ ഏല്‍പിക്കുകയായിരുന്നു. നവയുഗം പ്രവര്‍ത്തകരായ മഞ്ജു മണിക്കുട്ടന്‍, ഷിബുകുമാര്‍, പദ്മനാഭന്‍, മണിക്കുട്ടന്‍ എന്നിവര്‍ സ്പോണ്‍സറുമായി ബന്ധപ്പെട്ടപ്പോള്‍ ഫൈനല്‍ എക്സിറ്റ് അടിച്ച് പാസ്പോര്‍ട്ട് നല്‍കാമെന്ന് സമ്മതിച്ചു. എന്നാല്‍ വിമാനടിക്കറ്റോ കുടിശ്ശിക ശമ്പളമോ നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. പിന്നീട് നവയുഗം തുഖ്ബ യൂണിറ്റ് പ്രസിഡന്‍റ് പ്രഭാകരനാണ് ടിക്കറ്റ് നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.