അബഹ: അബഹ ഷോപ്പിങ് മേള കാണാന്‍ ഇന്ത്യന്‍ അംബാസഡര്‍ അഹ്മദ് ജാവേദ് എത്തി. ആദ്യ സന്ദര്‍ശനത്തിനിടയിലാണ് അംബാസഡര്‍ മേളക്കത്തെിയത്. അറബ് മാധ്യമങ്ങള്‍ വന്‍ പ്രധാന്യത്തോടെയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. അബഹയിലെ പ്രകൃതി രമണീയതയും കാലാവസ്ഥയും ജനങ്ങളുമെല്ലാം മറക്കാന്‍ കഴിയാത്ത ഓര്‍മകളാണെന്ന് അദ്ദേഹം പറഞ്ഞു.
ഇനിയും അബഹ സന്ദര്‍ശിക്കണമെന്ന് ആഗ്രഹമുണ്ട്. ഈ നഗരവും കാലാവസ്ഥയും ജനങ്ങളെയും കുറിച്ച് അറിയുമായിരുന്നില്ല. അബഹയുടെ ഭംഗി ഓര്‍മകളിലെന്നും സൂക്ഷിക്കുമെന്നും ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞു. ഉത്സവത്തില്‍ ഏറ്റവും ആകര്‍ഷണീയമായി തോന്നിയത് സ്വദേശികളായ സ്ത്രീകള്‍ തെരുവില്‍ കച്ചവടത്തിലേര്‍പെടുന്ന കാഴ്ചയാണെന്ന് പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. പുരുഷന്മാരെ പോലെ സ്ത്രീകളും സജീവമാണ്. സൗദിയിലെ സ്ത്രീകള്‍ വീടുകളില്‍ മാത്രം കഴിയുന്നവരാണെന്ന പലരുടെയും തെറ്റായ മുന്‍ധാരണകളെ തിരുത്തുന്നതാണിത്. വീട്ടിലെ കാര്യങ്ങളോടൊപ്പം ജീവിതത്തിന്‍െറ വിവിധ മേഖലകളില്‍ പുരുഷന്മാരുടെ പങ്കാളികളാണ് സ്ത്രീകളെന്ന് അംബാസഡര്‍ പറഞ്ഞു. ഇന്ത്യയും സൗദിയും തമ്മിലുള്ള ബന്ധങ്ങളില്‍ പ്രധാനപ്പെട്ട ഘടകമാണ് വാണിജ്യ മേഖലയിലേത്. വിവിധ മേഖലകളില്‍ വാണിജ്യബന്ധങ്ങള്‍ വിപുലീകരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ ഇക്കാര്യം സംസാരിച്ചിരുന്നു. കഴിഞ്ഞ ദിവസം ചേംബര്‍ അധികൃതരുമായി ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപ സാധ്യതകളടക്കമുള്ള കാര്യങ്ങള്‍ സംസാരിച്ചതായും അദ്ദേഹം പറഞ്ഞു. ഷോപ്പിങ് മേളയിലെ വിവിധ സ്റ്റാളുകള്‍ അംബാസഡര്‍ സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.