‘റിഫ’ ഫുട്ബാള്‍ ഫിക്സര്‍ പ്രകാശനം ചെയ്തു

റിയാദ്: റിയാദ് ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന്‍ (റിഫ) അല്‍മദീന ഹൈപര്‍മാര്‍ക്കറ്റിന്‍െറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബി ഡിവിഷന്‍ ഫുട്ബാള്‍ ടൂര്‍ണമെന്‍റിന്‍െറ ഫിക്സര്‍ പ്രകാശനം ചെയ്തു. ടൂര്‍ണമെന്‍റ് കമ്മിറ്റി കണ്‍വീനര്‍ നാസര്‍ മാവൂര്‍ ഫിക്സര്‍ സുലൈ ഫുട്ബാള്‍ ക്ളബ് പ്രതിനിധി നവാസിന് പ്രകാശനം നിര്‍വഹിച്ചു. കബീര്‍ വല്ലപ്പുഴ അധ്യക്ഷത വഹിച്ചു. ബഷീര്‍ ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു. മുസ്തഫ മമ്പാട്, ഷമീജ്, നബീല്‍ പാഴൂര്‍, ശരീഫ് കാളികാവ്, ഷക്കീല്‍ തിരൂര്‍ക്കാട്, നൗഷാദ് ഒബയാര്‍, ശാദുലി കൊടുവള്ളി എന്നിവര്‍ സംസാരിച്ചു. മുജീബ് ഉപ്പട സ്വാഗതവും നാസര്‍ മാവൂര്‍ നന്ദിയും പറഞ്ഞു. എട്ട് ടീമുകള്‍ മാറ്റുരക്കുന്ന ഫുട്ബാള്‍ ടൂര്‍ണമെന്‍റ് റിയാദ് ഖന്‍ശലീല ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.