ദമ്മാം: ലോകത്തിലെ ഏറ്റവൂം വലിയ എണ്ണ കമ്പനിയായ സൗദി അരാംകോ കിങ് അബ്ദുല്‍ അസീസ് തുറമുഖത്ത് കൂറ്റന്‍ പ്ളാറ്റ് ഫോം സ്ഥാപിച്ചു. കടലില്‍ എണ്ണ ഖനനവും മറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി പ്രാദേശികമായി നിര്‍മ്മിച്ച പവര്‍ സ്റ്റേഷനാണിത്. വ്യാഴാഴ്ചയാണ് ഇത് പ്രവര്‍ത്തനം തുടങ്ങിയത്. സമുദ്രത്തിലെ കിണറുകളില്‍നിന്ന് പൈപ് ലൈന്‍ വഴി എണ്ണ നീക്കം ചെയ്യുന്നതിനും ഗ്യാസ് വേര്‍തിരിക്കുന്നതിനും മറ്റുമായി ഉപയോഗിക്കുന്ന സാമഗ്രികള്‍ ഇതു മുഖേന കൈകാര്യം ചെയ്യാനാകും. കടല്‍ എണ്ണ ഖനനവുമായി ബന്ധപ്പെട്ട അരാംകൊയുടെ പദ്ധതികള്‍ വികസിപ്പിക്കാന്‍ 3500 ടണ്‍ ഭാരം വരുന്ന പുതിയ പ്ളാറ്റ് ഫോം കൂടുതല്‍ സഹായകമാവുമെന്ന് ടെക്നികല്‍ ഉപമേധാവി എന്‍ജി. അഹ്മദ് അല്‍സഅദി പറഞ്ഞു. അരാംകോയുടെ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സ്വദേശികളുടെ പങ്ക് വിഷന്‍ 2030ന്‍െ ലക്ഷ്യം പൂര്‍ത്തിയാക്കുന്നതില്‍ നിര്‍ണ്ണായകമാകുമെന്നാണ് അധികൃതര്‍ കരുതുന്നത്. സൗദിയുടെ ഉല്‍പാദന മേഖല വികസിപ്പിച്ച് സാമ്പത്തിക രംഗം ശക്തിപ്പെടുത്തുന്നതിനാണ് വിഷന്‍ 2030 മുഖ്യമായും ലക്ഷ്യം വെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.