യാമ്പു: യാമ്പു നഗരത്തില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ ഉംലജ് പട്ടണത്തിലെ അപൂര്‍വമായ മാമ്പഴത്തോട്ടങ്ങള്‍ മനം കളിര്‍പ്പിക്കുന്ന കാഴ്ചയൊരുക്കുന്നു. ഈ പുരാതന നഗരം വന്‍വികസനത്തിന്‍െറ പാതയിലാണിപ്പോള്‍. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മനോഹരമായ കാഴ്ചകള്‍ ഒരുക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുന്നു.
ഉംലജ് ബീച്ചില്‍ നിന്ന് അല്‍പമകലെയാണ് വിശാലമായ തോട്ടം. വിവിധ ഇനങ്ങളില്‍ പെട്ട പലവര്‍ണങ്ങളിലും ആകൃതിയിലും കുലച്ചു നില്‍ക്കുന്ന മാമ്പഴങ്ങള്‍ വിസ്മയക്കാഴ്ചയാണ് സമ്മാനിക്കുന്നത്. പ്രശസ്തമായ കിങ്ങ് അല്‍ഫോണ്‍സോ അടക്കം മാമ്പഴങ്ങള്‍ സമൃദ്ധമായി വളരുന്നു. കേരളത്തനിമയുള്ള നാടന്‍ ഇനങ്ങളായ അത്യുല്‍പാദനശേഷിയുള്ള സങ്കര ഇനങ്ങളില്‍ പെട്ട മല്‍ഗോവ, നീലം തുടങ്ങിയവയോട് കിടപിടിക്കുന്ന രുചികരമായ വേറിട്ട മധുര മാങ്ങകള്‍ സുലഭമായി ഇവിടെ വിളഞ്ഞു നില്‍ക്കുന്നു.
കൃത്രിമ വളങ്ങളും മരുന്ന് തെളിയുമൊക്കെ ഇവിടത്തെ കൃഷിയിടങ്ങളില്‍ വളരെ കുറഞ്ഞ തോതിലാണ് ഉപയോഗപ്പെടുത്തുന്നതെന്ന് തോട്ടം തൊഴിലാളികള്‍ പറയുന്നു.
വിവിധങ്ങളായ മാമ്പഴങ്ങളുടെ അപൂര്‍വ സംഗമങ്ങളുടെ തോപ്പില്‍ പലപ്പോഴും സ്വദേശികളും വിദേശികളുമായ സന്ദര്‍ശകരുണ്ട്. സന്ദര്‍ശകര്‍ക്ക് മാങ്ങയുടെ രുചി ഭേദമറിയാന്‍ അവസരം നല്‍കുന്നു. സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ നടക്കാറുള്ള ‘മാംഗോഫെസ്റ്റ്' കളിലേക്ക് ഇവിടത്തെ തോട്ടങ്ങളില്‍ നിന്നുള്ള മാമ്പഴങ്ങളാണ് എത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.