റിക്രൂട്ടിങ് കമ്പനിയുടെ വഞ്ചന;  മലയാളി യുവാക്കള്‍ നാട്ടിലേക്ക് മടങ്ങി

ദമ്മാം: വാഗ്ദാനം ചെയ്ത ജോലിയോ ശമ്പളമോ ലഭിക്കാതെ പ്രയാസത്തിലായ മലയാളി യുവാക്കള്‍ തൊഴില്‍ കോടതി ഉത്തരവില്‍ നാട്ടിലേക്ക് മടങ്ങി. മലപ്പുറം അരീക്കോട് സ്വദേശി സഫ്വാന്‍, പാലക്കാട് കൊല്ലങ്കോട് രമേശ് സ്വാമിനാഥന്‍, ഒറ്റപ്പാലം ചെറുപാറ രമേശ് എന്നിവരാണ് സുമനസ്സുകളുടെ സഹായത്തില്‍ കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചത്. ഒരു ലക്ഷത്തിലധികം രൂപ ചെലവഴിച്ച് ഒരു വര്‍ഷം മുമ്പാണ് മൂവരും ദമ്മാമിലത്തെിയത്. ഓഫിസ് ¥്രെഡവര്‍ ജോലിയും 1,500 റിയാല്‍ മാസ ശമ്പളവും ഓവര്‍ടൈം അലവന്‍സും ആഴ്ചയില്‍ ഒരു ദിവസം അവധിയും ടിക്കറ്റോടുകൂടി വാര്‍ഷിക അവധിയുമാണ് റിക്രൂട്ടിങ് കമ്പനി വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ സൗദിയിലത്തെിയതും വിവിധ ഭാഗങ്ങളില്‍ വീട്ടു¥്രെഡവര്‍മാരായി നിയോഗിക്കപ്പെട്ട യുവാക്കള്‍ക്ക് ആഴ്ചയില്‍ ഏഴു ദിവസം 15 മണിക്കൂര്‍ വരെ ജോലി ചെയ്തിട്ടും 1,300 റിയാല്‍ ശമ്പളം മാത്രമാണ് ലഭിച്ചത്. തൊഴിലുടമയുടെ കരാര്‍ ലംഘനത്തിന് പുറമേ കഠിനമായി ജോലി ചെയ്തിട്ടും കാര്യമായ ഫലവുമില്ളെന്ന് വന്നതോടെ നാട്ടിലയക്കണമെന്ന് അഭ്യര്‍ഥിച്ചു. എന്നാല്‍ കമ്പനി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്‍െറ സഹായത്തോടെ തൊഴില്‍ കോടതിയെ സമീപിച്ചു. ഫോറം കിഴക്കന്‍ പ്രവിശ്യ പ്രസിഡന്‍റ് അബ്ദുല്‍ ലത്തീഫ് കരുനാഗപ്പള്ളി, ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ മന്‍സൂര്‍ എടക്കാട് ആവശ്യമായ സഹായങ്ങള്‍ ചെയ്തു. കോടതി മൂവര്‍ക്കും എക്സിറ്റ് നല്‍കാന്‍ ഉത്തരവിട്ടെങ്കിലും ഒരു മാസത്തെ ശമ്പളം തിരിച്ചടച്ചാല്‍ മാത്രമെ പാസ്പോര്‍ട്ട് കൈമാറുകയുള്ളുവെന്ന് കമ്പനി അധികാരികള്‍ ശഠിച്ചു. പിന്നീട് കമ്പനി മേധാവികളുമായി ചര്‍ച്ച നടത്തിയതിന്‍െറ അടിസ്ഥാനത്തില്‍ എക്സിറ്റ് രേഖപ്പെടുത്തി പാസ്പോര്‍ട്ട് കൈമാറുകയായിരുന്നു. 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.