റിയാദ് കെ.എം.സി.സി െകാണ്ടോട്ടി മണ്ഡലം കമ്മിറ്റി
തെരഞ്ഞെടുപ്പ് കൺവെൻഷൻ
റിയാദ്: കെ.എം.സി.സി െകാണ്ടോട്ടി മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷനും പ്രവർത്തകസംഗമവും സംഘടിപ്പിച്ചു. ബത്ഹ കെ.എം.സി.സി ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രഡിഡൻറ് അബ്ദുറസാഖ് ഓമാനൂർ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു.
സെൻട്രൽ കമ്മിറ്റി സെക്രട്ടറി സത്താർ താമരത്ത്, ഫർഹാൻ കാരക്കുന്ന് തുടങ്ങിയവർ മുഖ്യ പ്രഭാഷണം നടത്തി. കേരളത്തിലെ ഇടതുപക്ഷ ഭരണത്തിെൻറ കൊള്ളരുതായ്മകളും അഴിമതികളും അവർ തുറന്നുകാട്ടി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, നാഷനൽ കമ്മിറ്റി മെമ്പർ മുഹമ്മദ് വേങ്ങര, റഫീഖ് മഞ്ചേരി, ശരീഫ് അരീക്കോട്, സഫീർ തിരൂർ, മുനീർ വാഴക്കാട്, ബഷീർ സിയാങ്കണ്ടം എന്നിവർ സംസാരിച്ചു. ഹൈദർ അലി ചീക്കോട് ഖിറാഅത്ത് നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി ഷറഫു പുളിക്കൽ സ്വാഗതവും ബഷീർ ചുള്ളിക്കോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.