സലീം കളക്കര
പ്രസിഡൻറ്,
റിയാദ് ഒ.ഐ.സി.സി
ജനങ്ങളെ എറക്കുറെ മറന്ന് തടിച്ചുകൊഴുത്ത ഭരണാധികാരികളെയും ആശുപത്രികളിൽ ചികിത്സയും ഒാപറേഷനും വേണ്ടി കാത്തുകെട്ടി കിടന്നിട്ടും ചികിത്സ പോലും ലഭിക്കാതെ നിരാശരാകുന്ന ജനവിഭാഗത്തെയുമാണ് നമുക്ക് ചുറ്റും കാണാൻ കഴിയുന്നത്. സ്കൂളിൽ ഉച്ചഭക്ഷണം പോലും മുടങ്ങുന്നു. എവിടെയും ധാർമികമായി തകർന്ന വിദ്യാർഥി സമൂഹമാണുള്ളത്. കുട്ടികൾക്കിടയിൽ മയക്കുമരുന്ന്, കള്ള്, സിന്തറ്റിക് ഡ്രഗ്സ് എന്നിവയുടെ ആധിക്യമാണ്. കലാലയങ്ങളിൽനിന്ന് പുറത്തിറങ്ങുന്ന കുട്ടികൾ അരാജകത്വത്തിലേക്കാണ് കൂപ്പുകുത്തുന്നത്. അവർ പറയുന്നത് ഞങ്ങൾക്ക് വിവാഹം വേണ്ടാ എന്നാണ്. പോരാത്തതിന് മതനിരാസവും നിരീശ്വരവാദവും അരാഷ്ട്രീയതയും അവരിൽ പിടിമുറുക്കിയിരിക്കുന്നു. അതുമൂലം ഒരു ഛിദ്ര സമൂഹം വളർന്നുവരുന്നതാണ് കാണുന്നത്.
ആശുപത്രികളിൽ ചികിത്സ ലഭിക്കാതെ ആയിരക്കണക്കിന് മനുഷ്യർ ഇന്നും നെടുവീർപ്പിലാണ്. ഭൂരിപക്ഷ ജനങ്ങൾക്കും സർക്കാർ ഇൻഷുറൻസ് സംവിധാനം ലഭ്യമല്ല.
സംസ്ഥാനത്തെ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരെയും സ്റ്റാഫുകളെയും നിയമിക്കുന്നില്ല. മെഡിക്കൽ കോളജിലുൾപ്പെടെ ജീവൻരക്ഷ ഉപകരണങ്ങളടക്കം പ്രവർത്തനരഹിതമായി തുരുെമ്പടുക്കുന്നു. അടിയന്തര ആവശ്യമുള്ള കാര്യങ്ങൾ ഒന്നും ചെയ്യുന്നില്ല. ജനസംഖ്യാനുപാതികമായി പുതിയ സർക്കാർ ആശുപത്രികൾ ആരംഭിക്കുന്നില്ല. തീർത്തും ജനങ്ങളെ അവഗണിക്കുന്ന സർക്കാറായിരിക്കുകയാണ് പിണറായി ഭരണകൂടം. നാടിെൻറ നട്ടെല്ലായ ഗൾഫ് മലയാളികളെ സർക്കാർ അപ്പാടെ അവഗണിച്ചിരിക്കുന്നു. നോർക്ക റൂട്സിെൻറ മെഡിക്കൽ ഫണ്ട്, പ്രവാസി ക്ഷേമ പെൻഷൻ പദ്ധതി തുടങ്ങി എല്ലാ വെൽഫയർ സ്കീമുകളും അതത് സമയത്ത് നൽകാതെയും ദീർഘമായി കാലാവധി നീട്ടിക്കൊണ്ടും തുച്ഛമായ തുകനൽകിയും ജനങ്ങളെ വട്ടം കറക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ ഗൾഫ് നാട്ടിൽ സന്ദർശിച്ച് മലയാളി സമൂഹത്തെ കബളിപ്പിക്കുന്ന അത്യുഗ്രൻ വാഗ്ദാനപ്പെരുമഴ പെയ്യിച്ചത് ആരും മറന്നിട്ടില്ല.
തുച്ഛമായ ശമ്പളത്തിന് ജോലിചെയ്യുന്ന ബഹുഭൂരിപക്ഷം വരുന്ന പ്രവാസി മലയാളികൾക്ക് കുറഞ്ഞ വിമാന ടിക്കറ്റ് മുതൽ അവെൻറ ജീവിതാവശ്യങ്ങൾക്ക് ഉതകുന്ന പദ്ധതികൾ ആവിഷ്കരിക്കാൻ കേന്ദ്ര, കേരള സർക്കാറുകൾ ഒരു പിന്തുണയും നൽകുന്നില്ല. പ്രവാസി മലയാളികളെ ചൂഷണം ചെയ്ത് തടിച്ചുകൊഴുക്കുക മാത്രമാണ് ഇടതുസർക്കാർ ലക്ഷ്യം വെക്കുന്നത്.
തൊഴിലാളികളായ പ്രവാസി മലയാളികളുടെ കുറഞ്ഞ നിരക്കിലുള്ള യാത്ര, വീട്, മെഡിക്കൽ ഫണ്ടുകൾ, മക്കളുടെ വിദ്യാഭ്യാസ പ്രശ്നങ്ങൾ, ഹൗസിങ് ലോണുകൾ, നാട്ടിൽ തിരിച്ചെത്തിയാൽ പുനരധിവാസം തുടങ്ങി എന്നും ജീവിതഭാരം മാത്രം പേറുന്ന പ്രവാസിക്കുവേണ്ടി ഒരു ആശ്വാസ പദ്ധതിയും സർക്കാർ പ്രഖ്യാപിക്കുന്നില്ല. തീർത്തും ശത്രുതാമനോഭാവത്തോടെയാണ് സർക്കാർ ഗൾഫുകാരെ കാണുന്നത്.
എന്നാൽ പ്രവാസികളെ ഉൾപ്പടെ പരിഗണിച്ചിരുന്ന ഒരു ക്ഷേമരാഷ്ട്ര സങ്കൽപത്തിലൂന്നി സർക്കാർ പരിപാടികൾ നടപ്പാക്കിയിരുന്ന നല്ല ഭരണകാലങ്ങൾ ഈ പിണറായി കാലത്തിനു മുമ്പ് കഴിഞ്ഞുപോയിട്ടുണ്ട്. കേരളത്തിന് നഷ്ടപ്പെട്ട ആ വസന്തകാലം തിരിച്ചുപിടിക്കാനുള്ളതാകട്ടെ, നമ്മുടെ സമ്മതിദാന ശക്തിയുടെ വിനിയോഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.