ആര്.എസ്.സി ഹാഇൽ സോണ്‍ പ്രവാസി സാഹിത്യോത്സവ് സംഘാടക സമിതി രൂപവത്കരണയോഗത്തിൽ പരിപാടിയുടെ പോസ്റ്റർ പ്രകാശനം നടത്തിയപ്പോൾ
ഹാഇൽ: കലാലയം സാംസ്കാരിക വേദി ഹാഇൽ സോണ്‍ സംഘടിപ്പിക്കുന്ന 15ാമത് പ്രവാസി സാഹിത്യോത്സവ് ഈ മാസം 26-ന് നടക്കും. കലാ-സാഹിത്യ മേഖലകളിലായി 80 ഇനങ്ങളിൽ മത്സരം നടക്കും. യൂനിറ്റ്, സെക്ടര്‍ തലങ്ങളിലെ മത്സരങ്ങളില്‍ വിജയികളായവരാണ് സോണ്‍ തലത്തില്‍ മാറ്റുരക്കുക. ബഡ്സ്, കിഡ്സ്, പ്രൈമറി, ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി 200ഓളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
ഹബീബ് മെഡിക്കല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗതസംഘം രൂപവത്കരണയോഗം ഐ.സി.എഫ് ഹാഇൽ റീജനൽ പ്രസിഡൻറ് ബഷീര്‍ സഅദി കിന്നിങ്ങാര്‍ ഉദ്ഘാടനം ചെയ്തു.
ആര്.എസ്.സി ഹാഇൽ സോണ്‍ ചെയര്മാന് ഷാജഹാന് അസ്ലമി ആറാട്ടുപുഴ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീഖ് വിളയൂര്‍ പദ്ധതി അവതരണം നടത്തി. ബഷീര്‍ ഹാജി നല്ലളം, ശറഫുദ്ദീന്‍ താഴെ ചൊവ്വ, നൗഫല്‍ പറക്കുന്ന്, റഹീം തിരൂര്‍, യൂനുസ് ആറളം, അനസ് ഫാളിലി ചിലക്കൂര്‍, മുസ്തഫ ബാഖവി, അസീസ് കൊടിയത്തൂര്‍ എന്നിവർ സംസാരിച്ചു. സാഹിത്യോത്സവ് പോസ്റ്റര്‍ പ്രകാശനം ഹബീബ് മെഡിക്കല്‍ സെന്റര്‍ എം.ഡി നിസാം അലി പറക്കോട് നിര്‍വഹിച്ചു. ആര്.എസ്.സി നാഷനൽ ഭാരവാഹികളായ അനസ് അമാനി, മുജീബ് നഹ, അബ്ദുല്‍ ഖാദിര്‍ ജീലാനി എന്നിവര്‍ സന്നിഹിതരായി.
സാഹിത്യോത്സവ് രജിസ്ട്രേഷന് ഉദ്ഘാടനം ഐ.സി.എഫ് ഹാഇൽ റീജനൽ ഡെപ്യൂട്ടി പ്രസിഡൻറ് അബ്ദുസ്സലാം റഷാദി നിര്‍വഹിച്ചു. ഷാജഹാന് അസ്ലമി ആറാട്ടുപുഴ, ഫായിസ് സഖാഫി വെണ്ണക്കോട് നേതൃത്വം നല്കി. 30 വയസ്സില്‍ താഴെയുള്ള ഹാഇൽ റീജനൽ പരിധിയിലെ പ്രവാസി മലയാളികളായ 30 വയസ്സിന് താഴെയുള്ള സ്ത്രീ- പുരുഷന്മാര്ക്കും കുട്ടികള്‍ക്കുമാണ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0571356386, 0551103548 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
സംഘാടക സമിതി ഭാരവാഹികളായി അബ്ദുല്‍ ഹമീദ് സഖാഫി, അബ്ദുറഹ്മാന് മദനി അല്കബ്, അബ്ദുറസാഖ് മദനി, അബ്ദുസലാം റഷാദി, മാനു ഹാജി, അബ്ദുറഹ്മാന് ഓമശ്ശേരി (ഉപദേശക സമിതി), ബഷീര്‍ സഅദി കിന്നിങ്ങാര്‍ (ചെയര്മാന്), നൗഫല്‍ പറക്കുന്ന് (ജനറല്‍ കണ്‍വീനര്‍), ബഷീര്‍ ഹാജി നല്ലളം (ഫിനാന്‍സ് കണ്‍വീനര്‍), അബ്ദുസ്സലാം സഅദി, ഷാജഹാൻ അസ്ലമി ആറാട്ടുപുഴ (വൈസ് ചെയര്മാന്), മുസമ്മിൽ മാഹീൻ, റഷീഖ് വിളയൂർ (ജോയിൻറ് കണ്‍വീനര്‍), അഫ്സൽ കായംകുളം, അബ്ദുറഹീം കായംകുളം (കോഓഡിനേറ്റേഴ്സ്) എന്നിവരെ തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.