അല്‍ഖോബാര്‍: പെരുന്നാള്‍ സന്തോഷം പങ്കുവെച്ച് തനിമയുടെ പെരുന്നാള്‍ സ്നേഹോപഹാര വിതരണം. മാസങ്ങളായി ശമ്പളം ലഭിക്കാതെ പ്രായസമനുഭവിക്കുന്ന സ്വകാര്യ കമ്പനിയിലെ ലേബര്‍ ക്യാമ്പില്‍ പെരുന്നാളോഘോഷത്തിന് വേണ്ട വിഭവങ്ങളാണ് അല്‍ഖോബാര്‍ സോണിന്‍െറ നേതൃത്വത്തില്‍ വിതരണം ചെയ്തത്.
എണ്ണൂറോളം പേരുളള ക്യാമ്പിലെ വിതരണോദ്ഘാടനം സോണല്‍ പ്രസിഡന്‍റ് മുജീബ്റഹ്മാന്‍ നിര്‍വഹിച്ചു. ബിരിയാണി അരി, ചിക്കന്‍, ഓയില്‍, പഞ്ചസാര, ചായപ്പൊടി, പച്ചക്കറികള്‍ തുടങ്ങിയ ഭക്ഷ്യ വിഭവങ്ങളാണ് ഉപഹാരമായി നല്‍കിയത്. സോണല്‍ വൈസ് പ്രസിഡന്‍റ് അഷ്റഫ് സലഫി കാരക്കാട്, സോണല്‍ സെക്രട്ടറി ആസിഫ് കക്കോടി, യൂത്ത് ഇന്ത്യ സൗദി കേന്ദ്ര ആക്റ്റിങ് പ്രസിഡന്‍റ് അനീസ് അബൂബക്കര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇല്ല്യാസ് ചേളന്നൂര്‍, മുഹമ്മദ് ബാവ, കുഞ്ഞി മുഹമ്മദ്, നബ്ഹാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ സന്നദ്ധ സംഘടനകളും വ്യക്തികളും നല്‍കുന്ന സഹായ സഹകരണത്തോടെയാണ് ദമ്മാം സെക്കന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഈ ക്യാമ്പിലെ ആളുകള്‍ ഭക്ഷണത്തിന് വക കണ്ടത്തെുന്നത്. ഇവരെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 056 5116475 എന്ന നമ്പറില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.