ത്വാഇഫ്: ചെറിയപെരുന്നാളും സൈഫിയയും ഒരമേിച്ചത്തെിയതോടെ ത്വാഇഫില്‍ സന്ദര്‍ശകരുടെ തിരക്ക്. പെരുന്നാളാഘോഷത്തിന്‍െറ നിറവിലാണ ത്വാഇഫ്. സൗദിയുടെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും 40 ഡിഗ്രിക്ക് മുകളിലാണ് ഇപ്പോള്‍ താപനില എന്നതിനാല്‍ തണുത്ത മലയേരത്തെ ആഘോഷത്തില്‍ പങ്കുചേരാന്‍ ജി.സി.സി രാജ്യങ്ങളില്‍ നിന്നും ആളുകള്‍ കുടുംബസമ്മേതം എത്തുകയാണിവിടെ. അല്‍ഹദ ചുരം പകുതി കയറിക്കഴിഞ്ഞാല്‍ അതുവരെ കാണുകയും അനുഭവിക്കുകയും ചെയ്ത പ്രകൃതിയുടെ രൂപവും ഭാവവും മാറുന്നു. കുളിര്‍ കാറ്റ് പതുക്കെ തലോടാന്‍ തുടങ്ങും. ത്വാഇഫില്‍ എത്തുന്നതോടെ അത് കുളിര്‍മഴയായി ശരീരത്തിലും മനസ്സിലും പെയ്തിറങ്ങും. ത്വാഇഫിന്‍െറ മഹത്വം അറിയണമെങ്കില്‍ അല്‍ഹദ ചുരം ഇറങ്ങണമെന്ന് പറയാറുണ്ട്. ദൈവത്തിന്‍െറ സ്വന്തം നാട് ായി മാറിയിരിക്കയാണ് ഈ മലയോരം. ത്വാഇഫിന്‍െറ ഈ കുളിര്‍മ തേടി കുടുംബസമേതം ധാരാളം സ്വദേശികളും വിദേശികളും പെരുന്നാളാഘോഷത്തിന്‍റെ ഭാഗമായി ഇവിടെയുണ്ട്. സെയ്ഫിയയും പെരുന്നാളും നോമ്പുമൊക്ക ഒരുമിച്ചത്തെിയതുകൊണ്ട് ഈവര്‍ഷത്തെ പെരുന്നാളാഘോഷത്തിന് തിരക്കും തിളക്കവും ഏറെയാണ്. പാര്‍ക്കുകളും പൊതുസ്ഥലങ്ങളുമൊക്കെ സന്ദര്‍ശകരെകൊണ്ട് നിറഞ്ഞിരിക്കുന്നു. പലരും പാര്‍ക്കുകളില്‍ സ്ഥിരതാമസമാക്കിയ പോലെയാണ്. അത്രക്കും മനോഹരമാണ് ഈ മലമുകളിലെ കാഴ്ച.
അല്‍ഹദ, അല്‍റുദഫ്, ഷഫ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സന്ദര്‍ശക പ്രവാഹം തന്നെയാണ്. ഈദാഘോഷത്തിന് പൊലിമ കൂട്ടാന്‍ ദീര്‍ഘ വീക്ഷണത്തോടും ആസൂത്രണമികവോയും കൂടി ത്വാഇഫ് മുനിസിപ്പാലിറ്റി ഒരുക്കിയ സൗകര്യങ്ങള്‍ ശ്രദ്ധേയമാണ്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.