ഖമീസ്മുശൈത്: കുത്തേറ്റ് മരിച്ച കന്യകുമാരി സ്വദേശിയുടെ മൃതദേഹം നാട്ടിലത്തെിച്ച് സംസ്കരിച്ചു. കിരാത്തൂര്‍ മാവുവിള വീട്ടില്‍ മത്തായിയുടെ മകന്‍ സുജിന്‍ ആന്‍റണിയുടെ (28 ) മൃതദേഹമാണ് കഴിഞ്ഞ ദിവസം അബഹ-ദുബൈ വഴി തിരുവനന്തപുരത്ത് എത്തിച്ചത്.
കഴിഞ്ഞ ഏപ്രില്‍ 17 നാണ് സുജിന്‍ ആന്‍റണി കൊല്ലപ്പെട്ടത്. ഖമീസ് മുഷൈത്തിലെ ഖാലിദിയക്ക് സമീപം കെട്ടിട നിര്‍മാണ തൊഴിലാളികളും നാട്ടുകാരുമായിരുന്ന രക്തമണി, കുമാര്‍, ഗണേശന്‍ എന്നിവരോടപ്പം താമസിച്ചു വരികയായിരുന്നു ഇയാള്‍. ഏപ്രില്‍ 17ന് രാത്രി ഗണേശനും കുമാറും തമ്മില്‍ മെസ്സിന്‍െറ കാര്യത്തില്‍ വഴക്കുണ്ടായി. തുടര്‍ന്ന് ഗണേശന്‍ പച്ചക്കറി അരിഞ്ഞു കൊണ്ടിരുന്ന കത്തി എടുത്ത് കുത്താന്‍ പാഞ്ഞടുത്തു.
ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെ സുജിന്‍ആന്‍റണിക്ക് കത്തേറ്റു എന്നാണ് പറയപ്പെടുന്നത്. വയറിന് ഗുരുതരമായ പരിക്കേറ്റ സുജിനെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും മരണപ്പെടുകയായിരുന്നു. ഗണേശന്‍, രക്തമണി എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് കാരണക്കാരനായ കുമാര്‍ ഒളിവിലാണ്. സുജിന്‍ ആന്‍റണി ഹൂറൂബിലായിരുന്നതിനാല്‍ ആശുപത്രിചെലവ് വഹിക്കാന്‍ സ്പോണ്‍സര്‍ തയാറായില്ല. ഭീമമായ തുകയാണ് അടക്കേണ്ടിയിരുന്നത്. ഖമീസിലെ സാമൂഹിക പ്രവര്‍ത്തകനും ഇന്ത്യന്‍ കൗണ്‍സുലേറ്റിന്‍െറ സാമൂഹിക ക്ഷേമ വിഭാഗം അംഗവുമായ നൗഷാദ് പട്ടാറ ഇടപെട്ടതിനെ തുടര്‍ന്ന് 50000 റിയാല്‍ അടച്ചാല്‍ മൃതദേഹം വിട്ടുനല്‍കാമെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കകേയായിരുന്നു.
മൃതദേഹം നാട്ടിലത്തെിക്കുന്നതിനുള്ള ചെലവിലേക്ക് 10350 റിയാല്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അനുവദിച്ചു. കിരത്തൂര്‍ മേഖലയിലെ സജീവ സാമൂഹിക പ്രവര്‍ത്തകനും സി പി എം ലോക്കല്‍ കമ്മിറ്റി മെമ്പറും ,പഞ്ചായത്ത് മെമ്പറും മായ മത്തായിയുടെ അഞ്ചു മക്കളില്‍ ഇളയവനാണ് കൊല്ലപ്പെട്ട സുജിന്‍ ആന്‍റണി.
കഴിഞ്ഞ രണ്ടു വര്‍ഷ മായി ഖമീസില്‍ ജോലി ചെയ്തു വരികയായിരുന്നു. മെയ് മാസം നാട്ടില്‍പോവാനിരിക്കെയാണ് സംഭവം നടന്നത് .
അവിവാഹിതനായ സുജിത്തിന് ഒരു സഹോദരനും മൂന്നു സഹോദരിമാരും ഉണ്ട് .സഹോദരന്‍ സുനിലാണ് ബോഡിയോടപ്പം അനുഗമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.