അല്‍ഖോബാര്‍: സ്റ്റുഡന്‍റ്സ് ഇന്ത്യ അല്‍ഖോബാര്‍ ഘടകം ഹൈസ്കൂള്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിള്‍ക്കായി ഇഫ്താര്‍ സംഗമവും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു. അഖ്റബിയ ഖുര്‍ആനിക് സ്കൂളില്‍ നടന്ന സംഗമത്തില്‍ പത്താം തരം, പ്ളസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കായാണ് അവാര്‍ഡ് സമ്മാനിച്ചത്. സ്റ്റുഡന്‍റ്സ് ഇന്ത്യ കോഡിനേറ്റര്‍ അബ്ജിത്, ആരിഫ ജംഷി, വിദ്യാര്‍ഥി പ്രതിനിധി മനു അജ എന്നിവര്‍ സംസാരിച്ചു.
സുഹ ഷെറിന്‍, ആലിയ ഫാസില്‍, ഹസ്ന നാസര്‍, സമ്രീന്‍ ഷാജി, മെഹ്നാസ് അലി, ഹലീമ റഹീം, ഷാമില്‍ അബ്ദുസമദ്, ഷുഅയ്ബ് ഷൗകത്ത്, അഖില്‍ അസീസ്, അജ്മല്‍ അഹ്മദ്, അദ്നാന്‍ അനീസ് എന്നിവര്‍ സമ്മാനാര്‍ഹരായി. വിദ്യാര്‍ഥികള്‍ക്കായുള്ള ഉപഹാരം സജ്ന ഉമര്‍, അലിയാര്‍, മുഹമ്മദ് എന്നിവര്‍ വിതരണം ചെയ്തു. വി.എന്‍ അബ്ദുല്‍ ഹമീദ്, കെ.ടി ഷജീര്‍, നവാസ് ഷരീഫ്, വസീം, കമാല്‍, ആബിദ, നെസ്നീന്‍, നദീറ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.