അനധികൃത പടക്ക വില്‍പന:  വിവരം നല്‍കിയാല്‍ 5000 റിയാല്‍ 

റിയാദ്: അനധികൃത പടക്ക നിര്‍മാണ ശാലകളെ സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് വാണിജ്യ മന്ത്രാലയം ഇനാം പ്രഖ്യാപിച്ചു. ട്വിറ്റര്‍ വഴിയാണ് മന്ത്രാലയം സമ്മാനം വാഗ്ദാനം ചെയ്തത്. 5000 റിയാലാണ് സമ്മാന തുക. വിവരം നല്‍കുന്നയാളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തില്ളെന്നും അറിയിപ്പില്‍ പറയുന്നു. പെരുന്നാളിനോടനുബന്ധിച്ച് കുട്ടികള്‍ വെടിക്കോപ്പുകളും മറ്റും വ്യാപകമായി ഉപയോഗിക്കുന്നതും അപകടം വരുത്തുന്നതും തടയുന്നതിന്‍െറ ഭാഗമായാണ് നടപടി. അനധികൃത പടക്ക വില്‍പന കേന്ദ്രങ്ങള്‍ കണ്ടത്തെിയാല്‍ ഉടന്‍ വിവരം നല്‍കണമെന്ന് വാണിജ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. 
അതിനിടെ ഖുന്‍ഫുദയില്‍ പടക്കം പൊട്ടിക്കുന്നതിനിടെ കണ്ണില്‍ തറച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. പടക്കത്തിന് തീ കൊളുത്തിയിട്ടും പൊട്ടാത്തതിനെ തുടര്‍ന്ന് പരിശോധിക്കാനായി വന്നപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. 
ഇയാളെ ജിദ്ദ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.