റിയാദ്: തൊഴില്‍, സാമൂഹിക വകുപ്പ് മന്ത്രാലയത്തിന്‍െറ കീഴിലുള്ള വനിത പുനരധിവാസ കേന്ദ്രത്തില്‍ രണ്ടു മാസത്തിനിടെ ഏഴു സ്ത്രീകള്‍ മരിച്ചതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വസ്തുത വിരുദ്ധമാണെന്ന് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം വനിത കേന്ദ്രത്തെ കുറിച്ചാണ് വാര്‍ത്ത വന്നത്. മോശം അന്തരീക്ഷത്തില്‍ ജീവിക്കാനിടയായതുകൊണ്ടാണ് പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികള്‍ മരിച്ചതെന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍ വന്നത്. ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് വിശദീകരണവുമായി തൊഴില്‍ വകുപ്പ് രംഗത്തത്തെിയത്. രണ്ടു മാസത്തിനിടെ ഒരു മരണം മാത്രമാണ് ദമ്മാമിലുണ്ടായത്. നിരവധി അസുഖങ്ങള്‍ക്ക് ചികിത്സയിലുള്ള സ്ത്രീയാണ് മരിച്ചത്. ഇവരുടെ മരണ കാരണം വ്യക്തമാക്കികൊണ്ടുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും ലഭ്യമാണ്. കഴിഞ്ഞ എട്ടു മാസത്തിനിടയില്‍ ആകെയുണ്ടായത് ഏഴു മരണമാണ്. അതുതന്നെ പുനരധിവാസ കേന്ദ്രത്തിന് പുറത്ത് ചികിത്സയില്‍ കഴിയുമ്പോഴാണ്. ഓരോ മരണങ്ങളുടെയും കാരണവും സ്ഥലവും തിയതിയുമെല്ലാം കൃത്യമായി നല്‍കിയിട്ടുണ്ടെന്ന് തൊഴില്‍ വകുപ്പ് ഒൗദ്യോഗിക വക്താവ് ഖാലിദ് അബ അല്‍ഖൈല്‍ അറിയിച്ചു. പുനരധിവാസ കേന്ദ്രത്തിലെ കണ്‍സള്‍ട്ടിങ് ഡോക്ടറെ പരാതിയെ തുടര്‍ന്ന് മാറ്റിയിരുന്നു. അന്തേവാസികളോട് മോശമായി പെരുമാറിയിരുന്ന ഡോക്ടറുടെ സേവനമാണ് അവസാനിപ്പിച്ചത്. ഇത്തരത്തിലുള്ള പെരുമാറ്റം അനുവദിക്കാനാവില്ല. മികച്ച രീതിയില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കേന്ദ്രമാണ് ദമ്മാമിലേത്. 34 വര്‍ഷം മുമ്പാണ് ഇത് പ്രവര്‍ത്തനം തുടങ്ങിയത്. ആരോഗ്യ കേന്ദ്രം, ഫിസിയോ തെറപി, പോഷകാഹാര കേന്ദ്രം, മെഡിക്കല്‍ ഷോപ്പ്, ലബോറട്ടറി, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മനശ്ശാസ്ത്രജ്ഞര്‍ എന്നിവരുടെ സേവനം ഇവിടെ ലഭ്യമാണ്. 400 ഓളം ജീവനക്കാരാണ് കേന്ദ്രത്തിലുള്ളത്. മാനസിക വിഭ്രാന്തി, അപസ്മാരം, ഭ്രാന്ത് തുടങ്ങിയ അസുഖങ്ങളുള്ളവരും ചികിത്സക്കത്തൊറുണ്ട്. ഇവര്‍ക്കെല്ലാം മികച്ച രീതിയിലാണ് പരിചരണം നല്‍കി വരുന്നത്. 2020 നകം നടപ്പാക്കുന്ന ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി രാജ്യത്തെ മുഴുവന്‍ പുനരധിവാസ കേന്ദ്രങ്ങളിലും മികച്ച സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കുമെന്നും തൊഴില്‍ വകുപ്പ് വക്താവ് അറിയിച്ചു. ഈ രീതിയില്‍ വാര്‍ത്ത നല്‍കിയവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.