ജിദ്ദ: ഹയ്യ് മുസാഇദിയയിലെ കുട്ടികള്‍ക്കായുള്ള ആശുപത്രി അടച്ചുപൂട്ടുന്നു. കെട്ടിട സുരക്ഷ സംബന്ധിച്ച് വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണിത്. പുതുതായി രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്താനും ആശുപത്രിയില്‍ ചികിത്സയിലുള്ളവരെ ഉടന്‍ മറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാനും ആരോഗ്യ സഹമന്ത്രി ഡോ. ഹമദ് ദുവൈലിഹ് ഉത്തരവിട്ടു.
അടുത്തിടെയാണ് വിദഗ്ധ എന്‍ജിനീയര്‍മാരും സിവില്‍ഡിഫന്‍സ് ഉദ്യോഗസ്ഥരും ആശുപത്രി സന്ദര്‍ശിച്ചത്. പരിശോധനയില്‍ അഗ്നിശമന സംവിധാനങ്ങളുടെ കുറവ് അടക്കമുള്ള കാര്യങ്ങള്‍ കണ്ടത്തെുകയും ആശുപത്രി അടച്ചുപൂട്ടണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
തീരുമാനം വന്നതോടെ ആശുപത്രിയിലുള്ള രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.