ഹബീബ് റഹ്മാന്‍െറ മോചനത്തിന്  സഹായമഭ്യര്‍ഥിച്ച് സാമൂഹിക പ്രവര്‍ത്തകര്‍ 

ഖമീസ് മുശൈത്: ഒന്നര വര്‍ഷമായി ജയിലില്‍ കഴിയുന്ന കോഴിക്കോട് മൂഴിക്കല്‍, ചെറുവറ്റ സ്വദേശി ഹബീബ് റഹ്മാന്‍െറ (29) മോചനത്തിന് സഹായം നല്‍കാന്‍ പ്രവാസികള്‍ തയാറാകണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അഭ്യര്‍ഥിച്ചു. 2014 മേയ് 5 നായിരുന്നു ഹബീബിനെ തടവറയിലത്തെിച്ച അപകടം സംഭവിച്ചത്. ഇയാള്‍ ഓടിച്ച ട്രെയിലര്‍ ബിശ- ഖമീസ് റോഡില്‍ സബഖ് എന്ന സ്ഥലത്ത് മറ്റൊരുവണ്ടിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പാകിസ്താനികള്‍ മരിച്ചു. അപകടത്തെകുറിച്ച് അന്വേഷിച്ച കോടതി പൂര്‍ണ ഉത്തരവാദിത്വം ഹബീബിനാണെന്ന് കണ്ടത്തെി. മരിച്ച ഓരോ വ്യക്തിയുടെയും കുടുംബത്തിന് മൂന്നുലക്ഷം റിയാല്‍ വീതം മൊത്തം ഒമ്പതു ലക്ഷം റിയാല്‍ കെട്ടിവെക്കാന്‍ കഴിഞ്ഞ മാസം കോടതി വിധിക്കുകയും ചെയ്തു. 
മൂന്നരവര്‍ഷം മുമ്പ് 2012 ലാണ് പരിചയക്കാരന്‍ നല്‍കിയ വിസയില്‍ ഹബീബ് സൗദിയിലത്തെുന്നത്. പമ്പുകള്‍ക്ക് പെട്രോള്‍ വിതരം ചെയ്യുന്ന ട്രെയിലറിന്‍െറ ഡ്രൈവറായായിരുന്നു. ഖമീസില്‍ നിന്ന് പെട്രോളുമായി ബിശയിലേക്ക് പോകുമ്പോഴായിരുന്നു എതിരെ വന്ന ഡൈനയുമായി ട്രെയിലര്‍ കൂട്ടിയിടിച്ചത്. പാകിസ്താന്‍ സ്വദേശികളായ അബ്ദുല്‍ ജബ്ബാര്‍ ഖാന്‍, മുഹമ്മദ് ജലാല്‍ മുഹമ്മദ്, മുഹമ്മദ് റംദാന്‍ മുഹമ്മദ് എന്നിവരാണ് മരിച്ചത്. കേസ് പരിഗണിച്ച കോടതി സ്പോണ്‍സറോ മറ്റു ഉദ്യോഗസ്ഥരോ ജാമ്യം നില്‍ക്കുകയാണെങ്കില്‍ ഹബീബിനെ മോചിപ്പിക്കാമെന്നും എന്നാല്‍ രാജ്യം വിട്ടുപോകണമെങ്കില്‍ തുക നല്‍കണമെന്നും വിധിച്ചു. തുടര്‍ന്ന് കെ.എം.സി.സി നേതാവ് ബഷീര്‍ മുന്നിയൂര്‍, തത്ലീസിലുള്ള സാമൂഹിക പ്രവര്‍ത്തകന്‍ നാസര്‍ മാങ്കാവ് എന്നിവരുടെ ഇടപെടലിനെ തുടര്‍ന്നാണ് വിവരം പുറത്തറിയുന്നത്.  ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് പണം ലഭിക്കാന്‍ സാധ്യതയില്ളെന്ന് പിന്നീട് വ്യക്തമായി. ഇക്കാര്യവും ഹബീബിന്‍െറ നിര്‍ധന കുടുംബത്തിന്‍െറ അവസ്ഥയും മരിച്ചവരുടെ കുടുംബത്തെ അറിയിച്ചു.  അതോടെ അവര്‍ തുകയില്‍ ചെറിയ ഇളവ് അനുവദിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. എങ്കിലും 5 ലക്ഷം റിയാലെങ്കിലും കൊടുക്കേണ്ടി വരും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിന് ഈ തുക സ്വപ്നം കാണാന്‍പോലും കഴിയില്ല. ഒരു കുടുംബത്തിന്‍െറ അത്താണിയായ ഹബീബിന് മനപൂര്‍വമല്ലാതെ സംഭവിച്ച തെറ്റുമൂലം ഉണ്ടായ നഷ്ടം നികത്താന്‍ പ്രവാസികള്‍ സഹായിക്കണമെന്നും കുടുംബത്തിന്‍െറ കണ്ണീരൊപ്പാന്‍ കൂട്ടായി ശ്രമിക്കണമെന്നും സാമൂഹിക പ്രവര്‍ത്തകരായ ഇബ്രാഹീം പട്ടാമ്പി, നാസര്‍ മാങ്കാവ്, ബഷീര്‍ മുന്നിയൂര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0559025403, 0504739670, 0502656162 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.