സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക്  സന്ദേശങ്ങള്‍ നല്‍കാന്‍ പുതിയ ആപ്

റിയാദ്: അടിയന്തര സാഹചര്യങ്ങളില്‍ സുരക്ഷ ഉദ്യോഗസ്ഥരുമായി പൊതുജനങ്ങള്‍ക്ക് ആശയ വിനിമയം നടത്തുന്നതിന് പുതിയ ആപ് വികസിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ‘കുല്ലുനാ അമന്‍’ എല്ലാവരും സുരക്ഷിതരാണ് എന്ന പേരിലാണ് സ്മാര്‍ട്ട് ഫോണുകളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന സോഫ്റ്റ്വെയര്‍ വരുന്നത്്. 
ഇതിന്‍െറ പ്രവര്‍ത്തന രീതികള്‍ വിശദീകരിക്കുന്ന വീഡിയോ അധികൃതര്‍ പുറത്തിറക്കിയിട്ടുണ്ട്. ഇത് യൂട്യൂബില്‍ ലഭ്യമാണ്. രാജ്യത്തിന്‍െറ സുരക്ഷയുമായി ബന്ധപ്പെട്ട സംഭവങ്ങളോ, വാഹനാപകടങ്ങളോ, മറ്റ് അടിയന്തര സാഹചര്യങ്ങളോ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തന്നെ ഈ ആപ് വഴി സുരക്ഷ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാം. വീഡിയോ ദൃശ്യങ്ങളോ, നിശ്ചല ദൃശ്യങ്ങളോ, ശബ്ദം റെക്കോര്‍ഡ് ചെയ്തോ ഇതുവഴി അയക്കാം. സന്ദേശം വരുന്ന കേന്ദ്രത്തിന് തൊട്ടടുത്തുള്ള കണ്‍ട്രോള്‍ ടവറില്‍ ഉടന്‍ തന്നെ ഇത് ലഭിക്കും. അപായ സന്ദേശം ലഭിച്ചയുടന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കും. അയക്കുന്നയാളുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. 
ഏതെങ്കിലുമൊരു സംഭവത്തിന് സാക്ഷികളായാല്‍ ഏറ്റവുമാദ്യം സുരക്ഷ ഉദ്യോഗസ്ഥരെ വിവരമറിയിക്കുക എന്ന ഒരു സംസ്കാരം ജനങ്ങളില്‍ വളര്‍ത്തികൊണ്ടുവരാനാണ് പുതിയ സംവിധാനം കൊണ്ട് അധികൃതര്‍ ലക്ഷ്യമിടുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.