ദമ്മാം: ദമ്മാം ഇന്ത്യന്‍ സ്കൂള്‍ പ്രവര്‍ത്തന സമയത്തില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ മാറ്റമുണ്ടാവുമെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇ.കെ മുഹമ്മദ് ശരീഫ് അറിയിച്ചു. പുതിയ അധ്യയന വര്‍ഷം മുതല്‍ ആണ്‍കുട്ടിക്ക് രാവിലെ 8:30 മുതല്‍ 2:30 വരെയും, പെണ്‍കുട്ടികള്‍ക്ക് രാവിലെ 7 മുതല്‍ ഒരുമണി വരെയുമാകും ക്ളാസെന്ന് പ്രിന്‍സിപ്പല്‍ പുറപ്പെടുവിച്ച സര്‍കുലറില്‍ പറയുന്നു. ഏപ്രില്‍ മുതലാണ് അടുത്ത അധ്യയന വര്‍ഷം തുടങ്ങുന്നത്. നിലവില്‍ 7.30 മുതല്‍ 1.30 വരെയാണ് ക്ളാസ്. ഇപ്പോഴത്തെ ഗതാഗത സംവിധാനം മാറ്റി പുതിയ സംവിധാനവും വരും.
വിദ്യാഭ്യാസ മന്ത്രാലയത്തിന്‍െറ നിര്‍ദേശ പ്രകാരമാണ് സമയ മാറ്റമെന്നാണ് ഭരണ സമിതി അറിയിച്ചത്. 19,000 ത്തോളം കുട്ടികള്‍ പഠിക്കുന്ന സ്കൂളായതുകൊണ്ട് രാവിലെ ഗതാഗത കുരുക്ക് ഉണ്ടാവുന്നുണ്ട്. സമയ മാറ്റം വരുന്നതോടെ ഗതാഗത കുരുക്ക് നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സമയ മാറ്റം മൂലം വരുന്ന എല്ലാ വിഷയങ്ങളും രക്ഷിതാകളുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. പുതിയ ഗതാഗത സംവിധാനം ഏത് കമ്പനിയായിരിക്കും എറ്റെടുക്കുക എന്ന് വ്യക്തമായിട്ടില്ല.
കഴിഞ്ഞ 15 വര്‍ഷമായി സൗദി പൊതു ഗതാഗത സ്ഥാപനമായ സാപ്റ്റ്കോ ആണ് നടത്തുന്നത്. സാപ്റ്റ്കോ സേവനത്തില്‍ നിരവധി പരാതികള്‍ ഉണ്ടായിരിന്നു. ചെറിയ വാഹനങ്ങള്‍ ഇല്ലാത്തതും കൂടുതല്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയും ഉണ്ടായിരുന്നു. സമയ മാറ്റത്തിനെതിരെ ദമ്മാമിലെ ചില മലയാളി സാമൂഹിക സംഘടനകള്‍ വിമര്‍ശവുമായി മുമ്പോട്ട് വന്നിട്ടുണ്ട്. പുതിയ ഗതാഗത സ്ഥാപനത്തെ സഹായിക്കാനാണ് ഈ സംവിധാനമെന്നാണ് അവരുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.