തബൂക്ക്, അബഹ, മക്ക  എന്നിവിടങ്ങളില്‍ കോണ്‍സുലേറ്റ് ക്യാമ്പ്

ജിദ്ദ: പ്രവാസി ഇന്ത്യക്കാര്‍ക്ക് കോണ്‍സുലേറ്റ് സര്‍വീസ് ലഭ്യമാക്കുന്നതിന്‍െറ ഭാഗമായി തബൂക്ക്, അബഹ, മക്ക എന്നിവിടങ്ങളില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. 12,13 തിയതികളില്‍ തബൂക്കിലെ അബൂബക്കര്‍ സിദ്ദീഖ് ് മസ്ജിദിന് സമീപമുള്ള  വി.എഫ്.എസ് ഗ്ളോബല്‍ -പാസ്പോര്‍ട്ട് ആന്‍റ് വിസ അപ്ളിക്കേഷന്‍ സെന്‍റര്‍ ഓഫിസ് നമ്പര്‍ 106-107 -അല്‍ ഗുറൈദ് സെന്‍റിലാണ് ക്യാമ്പ്. അബഹയില്‍12,13 തിയതികളില്‍  ബര്‍ഖാന്‍ ഫ്യൂവല്‍ സ്റ്റേഷന് സമീപം വി.എഫ്.എസ് ഗ്ളോബല്‍ -പാസ്പോര്‍ട്ട് ആന്‍റ് വിസ അപ്ളിക്കേഷന്‍ സെന്‍ററിലും  മക്കയില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ബില്‍ഡിംഗിലുമാണ് ക്യാമ്പ്.എല്ലായിടത്തും രാവിലെ 8.30 മുതല്‍ 11.30 വരെയും വൈകുന്നേരം അഞ്ച് മുതല്‍ ഏഴ് വരെയുമാണ്  സമയം. ഇന്ത്യന്‍ പ്രവാസികള്‍ അവസരം ഉപയോഗപ്പെടുത്തണമെന്നും പരാതികള്‍ എഴുതി നല്‍കണമെന്നും അധികൃതര്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.