പൊന്നാനി, തവനൂർ മണ്ഡലങ്ങളിലെ യു.ഡി.എഫ് അനുകൂല പ്രവാസികളുടെ സംഗമം
യാംബു/പൊന്നാനി: നിയമസഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി, തവനൂർ നിയോജക മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർഥികളുടെ വിജയത്തിനായി പ്രവാസികളുടെ സംഗമം സംഘടിപ്പിച്ചു. ഒ.ഐ.സി.സി നേതാവ് മാമദ് കെ. മുഹമ്മദ് പൊന്നാനിയുടെ വസതിയിൽ വെച്ച് നടന്ന പരിപാടി എ.ഐ.സി.സി നിരീക്ഷകനും ഡൽഹി പി.സി.സി വർക്കിങ്ങ് പ്രസിഡൻറുമായ അലി മെഹ്ദി ഉദ്ഘാടനം ചെയ്തു.
കോൺഗ്രസിെൻറ നയനിലപാടുകൾ നാടിെൻറ നന്മക്കും അഭിവൃദ്ധിക്കുമുള്ളതാണെന്നും, കേരളത്തിൽ യു.ഡി.എഫിെൻറ വിജയത്തിനായി എല്ലാവരുടെയും കൂട്ടായ ശ്രമങ്ങൾ അനിവാര്യമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഓർമിപ്പിച്ചു. ചടങ്ങിൽ മാമദ് കെ. മുഹമ്മദ് പൊന്നാനി അധ്യക്ഷത വഹിച്ചു. മടങ്ങിയെത്തുന്ന പ്രവാസികൾ നേരിടുന്ന വിവിധ പ്രതിസന്ധികളെക്കുറിച്ചും അവയ്ക്കുള്ള പരിഹാരമാർഗങ്ങളെക്കുറിച്ചും യോഗം വിശദമായി ചർച്ച ചെയ്തു. സി.കെ. മുഹമ്മദ് ഹാജി (ആഫ്രിക്ക), ചന്ദന മൂസ (ഖത്തർ), നൂറുദ്ദീൻ കോയ (റിയാദ്) എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. ടി.കെ. ഇസ്മാഈൽ സ്വാഗതവും കെ.എം. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.