റിയാദിലെ ഖസർ അൽ ഹുക്മിൽ ആരംഭിച്ച ‘സാമർ’ കലാവിരുന്ന്
റിയാദ്: സൗദി അറേബ്യയുടെ സാംസ്കാരിക പൈതൃകത്തിെൻറ പെരുമ വിളിച്ചോതി റിയാദിലെ ഖസർ അൽ ഹുക്മിലുള്ള സാഹത്ത് അൽ അദ്ലിൽ ‘ഫൻ അൽ സാമർ, അൽ മുഹാവറ’ പരിപാടിക്ക് ഉജ്ജ്വല തുടക്കം.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പരമ്പരാഗത പ്രകടന കലകളിലൊന്നായ ‘സാമർ’ അടുത്തറിയാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്ന ഈ സാംസ്കാരിക വിരുന്ന് മേയ് രണ്ട് വരെ നീളും.60-ഓളം പ്രഗത്ഭരായ കലാകാരന്മാരാണ് ഈ പൈതൃക പരിപാടിയിൽ അണിനിരക്കുന്നത്.
സൗദി അറേബ്യയുടെ നാടോടി കലകളെ പ്രോത്സാഹിപ്പിക്കാനും, പുതുതലമുറക്ക് തങ്ങളുടെ വേരുകളുമായുള്ള ബന്ധം ആഴത്തിലാക്കാനുമുള്ള ലക്ഷ്യത്തോടെ ‘തിയറ്റർ ആൻഡ് പെർഫോമിങ് ആർട്സ് കമീഷൻ’ ആണ് ഈ സംരംഭം സംഘടിപ്പിച്ചിരിക്കുന്നത്. പ്രമുഖ കവികളുടെയും പ്രകടനക്കാരുടെയും സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി. പഴമയുടെ തനിമ ഒട്ടും ചോരാതെ ഒരുക്കിയ വേദികളിൽ നടന്ന സാമർ പ്രകടനങ്ങൾ സന്ദർശകർക്ക് നവ്യാനുഭവമായി. സൗദിയുടെ തനത് കലാരൂപങ്ങളുടെ വിവിധ ഭാവങ്ങളും ചലനങ്ങളും നേരിട്ട് മനസ്സിലാക്കാൻ ഇതിലൂടെ സാധിച്ചു.
ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടി, പൈതൃക കലകളുടെ ഗരിമ വിളിച്ചോതുന്നതായിരുന്നു. സൗദി അറേബ്യയുടെ സാംസ്കാരിക മേഖലയെ പുനരുജ്ജീവിപ്പിക്കാനും കലാപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനുമായി കമീഷൻ നടപ്പാക്കുന്ന വിപുലമായ പദ്ധതികളുടെ ഭാഗമാണിത്. രാജ്യത്തിെൻറ സാംസ്കാരിക വളർച്ചക്കും കലാരംഗത്തെ വികസനത്തിനും ഊന്നൽ നൽകുന്ന ‘സൗദി വിഷൻ 2030’െൻറ ലക്ഷ്യങ്ങളുമായി ചേർന്നുനിൽക്കുന്നതാണ് ഇത്തരം പൈതൃക പരിപാടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.