മദീനയിൽ ഒ.ഐ.സി.സി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ്
പ്രചാരണ കാമ്പയിൻ
മദീന: യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി ഒ.ഐ.സി.സി മദീന ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ കാമ്പയിന് തുടക്കമായി. യു.ഡി.എഫ് പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടനപത്രിക മദീനയിലെ മലയാളി സമൂഹത്തിന് മുന്നിൽ വിശദമായി പരിചയപ്പെടുത്തുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ അറിയിച്ചു. ഒ.ഐ.സി.സി ജിദ്ദ വെസ്റ്റേൺ റീജനൽ കമ്മിറ്റി സെക്രട്ടറി മുജീബ് ചെനാത്ത്, മദീനയിലെ ഒ.ഐ.സി.സി പ്രവർത്തകരായ റാഫി മാനന്തവാടി, ബാബു മേലാറ്റൂർ, സുനിത പാലാ, റാണി കൊല്ലം എന്നിവരാണ് കാമ്പയിൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
കഴിഞ്ഞ 10 വർഷമായി പ്രവാസികളെ വഞ്ചിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും ഇതിനെതിരെ ശക്തമായ ജനരോഷം പ്രവാസികൾക്കിടയിലുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. പ്രവാസികളുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി യു.ഡി.എഫ് മുന്നോട്ടുവെച്ചിട്ടുള്ള പദ്ധതികൾ ഏറെ സ്വാഗതാർഹമാണെന്നും, നാടിെൻറ വികസനത്തിനും പ്രവാസി സുരക്ഷയ്ക്കുമായി യു.ഡി.എഫ് അധികാരത്തിൽ വരേണ്ടത് അനിവാര്യമാണെന്നും സംഘാടകർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.