റോഡപകടങ്ങള്‍ പരിശോധിക്കാന്‍ മക്കയില്‍ പ്രത്യേക സമിതി

മക്ക: റോഡ് അപകട കാരണങ്ങള്‍ നിര്‍ണയിക്കാനും പരിഹാരത്തിനും ;പത്യേക സമിതി രൂപവത്കരിച്ചതായി മക്ക ട്രാഫിക് മേധാവി കേണല്‍ ത്വല്‍ഹ·് അല്‍മന്‍സൂര്‍ പറഞ്ഞു. ട്രാഫിക്ക്, റോഡ് സുരക്ഷ വിഭാഗം, പട്രോളിങ് വിഭാഗം എന്നിവരുള്‍പ്പെട്ടതാണ് സമിതി. അപകടങ്ങള്‍ കൂടുതലുണ്ടാകുന്ന റോഡുകളും സ്ഥലങ്ങളും സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ട്. മക്ക നഗരത്തിന് പുറത്ത് 30 സ്ഥലങ്ങളും അകത്ത് 24 സ്ഥലങ്ങളും നിര്‍ണയിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങള്‍ ജി.പി.എസ് സംവിധാനത്തിലൂടെ ബന്ധിച്ച് അപകട കാരണങ്ങളുടെ എല്ലാവശങ്ങളും പ്രശ്ന പരിഹാരത്തിനുള്ള മാര്‍ഗങ്ങളും പഠിച്ചുവരികയാണ്. ഒരോ ദിവസത്തേയും റിപ്പോര്‍ട്ടുകള്‍ പരിശോധിക്കും. ശേഷം സാഹിര്‍ കാമറകള്‍ സ്ഥാപിക്കുക, രഹസ്യ നിരീക്ഷണ ഉദ്യോഗസ്ഥരെ കൂടുതല്‍ നിയോഗിക്കുക തുടങ്ങിയ പരിഹാര മാര്‍ഗങ്ങള്‍ ആലോചിക്കും. ഇരുചക്രവാഹനങ്ങളെ മുഴുസമയം നിരീക്ഷിക്കുന്നതിന് രഹസ്യ പട്രോളിങ് വിഭാഗം രംഗത്തുണ്ട്. 5,420 ഇരുചക്രവാഹനങ്ങള്‍ അഞ്ച് മാസത്തിനുള്ളില്‍ പിടികൂടിയിട്ടുണ്ട്. ഹറമിനടുത്ത ഭാഗങ്ങളില്‍ നിന്ന് നിയമംലംഘിച്ച ഓടുന്ന ഇത്തരം വാഹനങ്ങളെ ഇല്ലാതാക്കാന്‍ സാധിച്ചിട്ടുണ്ട്. മറ്റ് ഭാഗങ്ങളില്‍ 70 ശതമാനവും കുറക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ട്രാഫിക് മേധാവി പറഞ്ഞു. അതേ സമയം, കഴിഞ്ഞ മാസം മക്കയില്‍ ട്രാഫിക് അപകടങ്ങളില്‍ 246 പേര്‍ മരണപ്പെടുകയും 788 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മക്ക ട്രാഫിക് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. മരണസംഖ്യ മുന്‍വര്‍ഷം ഇതേ കാലയളവിലുള്ളതിനേക്കാള്‍ 16.5 ശതമാനം കൂടുതലാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം മരണപ്പെട്ടവരുടെ എണ്ണം 211 ആണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.