എണ്ണ വില വീണ്ടും കൂടി; വീപ്പക്ക് 35 ഡോളര്‍

റിയാദ്: അമേരിക്കന്‍ ഡോളറിന് നേരിയ ഇടിവ് സംഭവിച്ചതിനെ തുടര്‍ന്ന് എണ്ണ വിലയില്‍ വര്‍ധനവ്. അസംസ്കൃത എണ്ണ വീപ്പക്ക് 35.39 അമേരിക്കന്‍ ഡോളറാണ് വ്യാഴാഴ്ചയിലെ വില. കഴിഞ്ഞ ഏതാനും ദിവസങ്ങളായി എണ്ണ വിലയില്‍ വര്‍ധനവാണ് കാണിക്കുന്നത്. വീപ്പക്ക് 27 ഡോളര്‍വരെയായി അന്താരാഷ്ട്ര വിപണിയില്‍ വില താഴ്ന്നിരുന്നു. അവിടെ നിന്നാണ് ഇപ്പോള്‍ 35ലത്തെി നില്‍ക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ ഏഴ് ശതമാനമാണ് വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. റഷ്യ അന്താരാഷ്ട്ര വിപണിയിലേക്ക് ചുരത്തുന്ന എണ്ണയുടെ അളവ് നേരിയ തോതില്‍ കുറച്ചതും വില വര്‍ധനവിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. 
അമേരിക്കയുടെ കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഈ വര്‍ഷം ഉയര്‍ത്താന്‍ സാധ്യതയില്ളെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് ഡോളറിന്‍െറ മൂല്യത്തില്‍ നേരിയ ഇടിവ് സംഭവിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.