ജിദ്ദയില്‍ ഇന്ത്യന്‍ രുചികളുടെ ഉല്‍സവം

ജിദ്ദ: ഇന്ത്യന്‍ ഭക്ഷ്യ വിഭവങ്ങളുടെ രുചിമേളക്ക് ജിദ്ദയില്‍ ഉജജ്വല തുടക്കം. വിവിധ രാഷ്ട്രങ്ങളിലെ കോണ്‍സുല്‍ ജനറല്‍മാരുടേയും സൗദി വ്യവസായ പ്രമുഖരുടേയും മാധ്യമ പ്രവര്‍ത്തകരുടേയും സാന്നിധ്യത്തില്‍ മുതിര്‍ന്ന സൗദി പത്രപ്രവര്‍ത്തകന്‍ ഖാലിദ് അല്‍ മഈന ഭക്ഷ്യ മേള ഉദ്ഘാടനം ചെയ്തു. ചെങ്കടലിന്‍െറ തീരത്തെ ഈലാഫ് ഹോട്ടല്‍ അങ്കണത്തിലാണ് ഭക്ഷ്യമേള. ഇന്ത്യന്‍ ഭക്ഷ്യവിഭവങ്ങള്‍ക്ക് നിരവധി പ്രത്യേകതകളുണ്ടെന്നും പ്രാചീന കാലം മുതല്‍ തന്നെ അത് ലോക സംസ്കാരത്തിന്‍െറ ശ്രദ്ധ ആഘര്‍ഷിച്ചിരുന്നതായും ഖാലിദ് അല്‍ മഈന പറഞ്ഞു. കേരളീയ - ഹൈദരാബാദ് വിഭവങ്ങള്‍ തനിക്ക് ഏറെ പ്രിയങ്കരമാണെന്ന് നിരവധി തവണ ഇന്ത്യ സന്ദര്‍ശിച്ച അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റും ഇന്ത്യന്‍ ടൂറിസം മന്ത്രാലയവും സൗദി അറേബ്യയിലെ പ്രമുഖ ഹോട്ടല്‍ ശൃംഖലയായ ഈലാഫ് ഹോട്ടല്‍ ആന്‍ഡ്  ടൂറിസം കമ്പനിയുമായി ചേര്‍ന്നാണ് ഇത്തരമൊരു ഭക്ഷ്യമേള സംഘടിപ്പിക്കുന്നതെന്ന് കോണ്‍സല്‍ ജനറല്‍ ബി.എസ്.മുബാറക്ക് അറിയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടര്‍ച്ചയായി നടന്ന ഇന്ത്യന്‍ ഭക്ഷ്യമേള വന്‍ വിജയമാണെന്നും ഈ മേളയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പ്രതിവര്‍ഷം വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈലാഫ് ഹോട്ടലിന്‍െറ സാരഥികളായ അബ്ദുല്ല ബക്കരിയും മുഹമ്മദ് മഹ്ഫൂദൂം ചടങ്ങില്‍ സംസാരിച്ചു.
എല്ലാ ദിവസവും രാത്രി ഏഴുമുതല്‍ പതിനൊന്ന്  വരെയാണ് ഭക്ഷ്യമേള. ശനിയാഴ്ച അവസാനിക്കും. ബിരിയാണി, വിവിധ തരം വടകള്‍, പൊറോട്ട, ദോശ, ഊത്തപ്പം, ഇന്ത്യന്‍ പലഹാരങ്ങള്‍ എന്നിവക്ക് പുറമെ ചെമ്മീന്‍ വിഭവങ്ങളും മേളയില്‍ ലഭ്യമാണ്. ഡല്‍ഹി അശോക് ഹോട്ടലിലെ പ്രമുഖ പാചകക്കാരായ മലയാളിയായ ഗിരീഷ് കുമാര്‍, ഗൗരവ് മല്‍ഹോത്ര, മഹ്താസ എന്നിവരാണ് ഇന്ത്യയില്‍ നന്നത്തെിയ പ്രമുഖ ഷെഫുകള്‍.
ഹജ്ജ് കോണ്‍സുല്‍ മുഹമ്മദ് ഷാഹിദ് ആലം,  കോളമിസ്റ്റ് താരീഖു അല്‍ മഈന, കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനായ ബോബി, സിംഗപ്പൂര്‍, ജാപ്പാന്‍, ബ്രൂണൊ, സൗത്ത്് ആഫ്രക്ക, മലേഷ്യ തുടങ്ങിയ രാഷ്ട്രങ്ങളിലെ കോണ്‍സുലര്‍മാരും അവരുടെ കുടുംബാംഗങ്ങളും ഇന്ത്യന്‍ രുചി മേള ആസ്വദിക്കാന്‍ എത്തി.  ഷിഫ ജിദ്ദ പോളിക്ളിനിക് മാനേജിങ് ഡയറക്ടര്‍ പി.എ.അബ്ദുല്‍ റഹ്മാന്‍, അല്‍ഫ കാര്‍ഗൊ മാനേജിംഗ് ഡയറക്ടര്‍ അബ്ദുസലാം തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.