??? ???????? ?????????????? ???????????? ??????? ???????? ??????????????????

ജിദ്ദയില്‍ കനത്ത മഴ; ഗതാഗത തടസ്സം 

ജിദ്ദ: കനത്ത മഴയെ തുടര്‍ന്ന് ജിദ്ദയില്‍ പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. വെള്ളിയാഴ്ച  രാവിലെ  എട്ട് മണിയോടെയാണ് മഴ തുടങ്ങിയത്.  ഒരു മണിക്കൂറിലധികം നീണ്ട മഴ നഗരത്തിന്‍െറ പലഭാഗങ്ങളെയും നിശ്ചലമാക്കി. അവധി ദിവസമായതിനാല്‍ ജനം പുറത്തിറങ്ങാതിരുന്നതിനാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോരിച്ചൊരിഞ്ഞ മഴയിലേക്കാണ് ജിദ്ദ ഉണര്‍ന്നത്. താഴ്ന്ന പ്രദേശങ്ങളിലെ പല റോഡുകളിലും വെള്ളം കയറി. ചിലയിടങ്ങളില്‍ വാഹനങ്ങള്‍ കുടുങ്ങി. വീടുകളിലേക്കും ഗോഡൗണുകളിലേക്കും വെള്ളം കയറി നാശ നഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഹയ് നഖീലില്‍ കെട്ടിടത്തില്‍ കുടുങ്ങിയ 48 തൊഴിലാളികളെ സിവില്‍ ഡിഫന്‍സ് രക്ഷിച്ചു.

കെട്ടിടത്തിന് മുന്‍ വശത്ത് വെള്ളം കയറിയതിനാലാണ് തൊഴിലാളികള്‍ കുടുങ്ങിയത്. തൊഴിലാളികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ അടുത്തിടെ മഴവെള്ളം തിരിച്ചുവിടാന്‍ നിര്‍മിച്ച കനാലുകള്‍ വെള്ളക്കെട്ടില്‍ നിന്ന് ഒരു പരിധിവരെ നഗരത്തെ രക്ഷിച്ചു. മഴവെള്ളം കയറിയതിനെ തുടര്‍ന്ന് ചില റോഡുകളും അണ്ടര്‍ പാസേജുകളും അടച്ചതായി അധികൃതര്‍ അറിയിച്ചു. അമീര്‍ മാജിദ് റോഡും ഫലസ്തീന്‍ റോഡും കൂടിച്ചേരുന്ന ഭാഗത്തെ അണ്ടര്‍ പാസേജ് മണിക്കൂറുകളോളം അടച്ചിട്ടു. വെള്ളം പമ്പ് ചെയ്തു നീക്കിയ ശേഷമാണ് ഇവിടെ ഗതാഗതം പുനഃസ്ഥാപിച്ചത്. റോഡില്‍ കുടുങ്ങിയ വാഹനങ്ങള്‍ ട്രാഫിക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ നീക്കം ചെയ്തു. മഴയുടെ ശക്തി കുറഞ്ഞതോടെ റോഡുകളില്‍ നിന്നും താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും മഴവെള്ളം നീക്കം ചെയ്യുന്നതിന് മുനിസിപ്പാലിറ്റി കൂടുതല്‍ ജീവനക്കാരെ നിയോഗിക്കുകയും ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നു. മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് കണക്കിലെടുത്ത് അധികൃതര്‍ ആവശ്യമായ മുന്‍കരുതലെടുത്തു. മക്ക ഗവര്‍ണറേറ്റിലെ ദുരന്ത നിവാരണ കേന്ദ്രം താഴ്വരകളിലിറങ്ങരുതെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. അപകട സാധ്യത കണക്കിലെടുത്ത് ചില അണ്ടര്‍ പാസേജുകള്‍ ട്രാഫിക് വകുപ്പ് നേരത്തെ അടച്ചു. മഴ അവസാനിച്ചതിനു ശേഷമാണ് ഇവ വാഹനങ്ങള്‍ക്ക് തുറന്നു കൊടുത്തത്.

ജിദ്ദ മേഖലയില്‍ അഞ്ച് മുതല്‍ 25 മി. മീറ്റര്‍ മഴ പെയ്തതായി അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച മുതല്‍ മക്ക പ്രവിശ്യയില്‍ പരക്കെ മഴയുണ്ടാകുമെന്നും വരും ദിവസങ്ങളിലും ഇത് തുടരുമെന്നും  കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. രാജ്യത്തിന്‍െറ പടിഞ്ഞാറ് ഭാഗങ്ങളില്‍ പലയിടങ്ങളിലും മഴയത്തെി. മദീനയുടെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാത്രി സമാന്യം നല്ല മഴ ലഭിച്ചു. അല്‍ഖസീമിലും റിയാദിന്‍െറ വിവിധ പ്രദേശങ്ങളിലും മഴ പെയ്തു. മക്ക, ത്വാഇഫ് എന്നിവിടങ്ങളില്‍ മഴ സാധ്യത കണക്കിലെടുത്ത് വിവിധ വകുപ്പുകള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.