ദമ്മാം: ദമ്മാമില്‍ മലയാളികള്‍ താമസിച്ച ഫ്ളാറ്റില്‍ വന്‍ കവര്‍ച്ച. അല്‍ബാദിയ്യ ഏരിയയിലാണ് സംഭവം. 18,000 റിയാലും മൂന്ന് സ്വര്‍ണ നാണയവും ലാപ്ടോപ്പും ഇലക്ട്രോണിക് ഉപകരണങ്ങളും നഷ്ടപ്പെട്ടു. കണ്ണൂര്‍ സ്വദേശി ജാഫര്‍ ഇബ്രാഹിം, തൃശൂര്‍ കണ്ണാറ സ്വദേശി സാജന്‍ ജോസഫ് എന്നിവര്‍ താമസിച്ച ഫ്ളാറ്റിലാണ് കവര്‍ച്ച നടന്നത്. ഫ്ളാറ്റിലേക്ക് താമസം മാറിയ ആദ്യ ദിവസമാണ് മോഷണം. ജാഫര്‍ ഇബ്രാഹീമിന്‍െറ കുടുംബം നാട്ടില്‍ നിന്ന് വരുന്നതിനാലാണ് പുതിയ ഫ്ളാറ്റിലേക്ക് താമസം മാറിയത്. ജാഫറിന്‍േറതാണ് നഷ്ടപ്പെട്ട പണവും സ്വര്‍ണവും. സ്വകാര്യ കമ്പനിയിലെ സെയില്‍സ് വിഭാഗത്തിലെ ജീവനക്കാരാണ് ഇരുവരും. അതേ ഫ്ളാറ്റിലെ തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന കണ്ണുര്‍ സ്വദേശി സുബീഷിന്‍െറ മുറിയില്‍ കവര്‍ച്ചാസംഘം പ്രവേശിച്ചിട്ടില്ല.
ഫ്ളാറ്റിന്‍െറ പ്രധാന ഇരുമ്പ് ഗേറ്റിന്‍െറയും മുറിയുടെയും പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. നാട്ടില്‍ പോവുന്നതിനുള്ള ഒരുക്കത്തിലായതിനാല്‍ വിലപിടിപ്പുള്ള നിരവധി സാധനങ്ങളാണ് മുറിയില്‍ സൂക്ഷിച്ചിരുന്നത്. ട്രോളി ബാഗും പ്രധാന രേഖകളടങ്ങിയ സ്യൂട്ട്കേസും നഷ്ടപ്പെട്ടു. അലമാര തകര്‍ത്ത് സാധനങ്ങള്‍ വാരി വലിച്ചിട്ട നിലയിലായിരുന്നു. ഒന്നില്‍ കൂടുതല്‍ പേരടങ്ങിയ സംഘമാണ് കവര്‍ച്ച നടത്തിയത്. ഫര്‍ണിച്ചറുകളും സാധന സാമഗ്രികളും ക്രമീകരിച്ച് വരുന്നതിനിടെ ഇരുവരും രാവിലെ ഒമ്പത് മണിക്ക് പുറത്തുപോയ സമയത്താണ് സംഘം അകത്തു കയറിയിരിക്കുന്നത്. താമസക്കാരില്‍ നിന്ന് മൊഴിയെടുത്ത പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് സംഘം സ്ഥലത്തത്തെി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.