???????????? ???????????????????? ???????????????????? ????????? ??????

വേലക്കാരികളെ ഷോപ്പിങ് മാളില്‍ പ്രദര്‍ശിപ്പിച്ച കമ്പനിക്കെതിരെ നടപടി

റിയാദ്: വീട്ടുവേലക്കാരികളെ കരാര്‍ വ്യവസ്ഥയില്‍ ജോലിക്ക് നല്‍കുന്നതിന്‍െറ ഭാഗമായി ഷോപ്പിങ് മാളില്‍ പ്രദര്‍ശിപ്പിച്ച റിക്രൂട്ടിങ് കമ്പനിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സൗദി തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. 
മന്ത്രാലയത്തിന്‍െറ അനുമതിയുള്ള റിക്രൂട്ടിങ് കമ്പനികള്‍ക്ക് വേലക്കാരെ മാസ വ്യവസ്ഥയിലോ മണിക്കൂര്‍ വ്യവസ്ഥയിലോ കരാറടിസ്ഥാനത്തില്‍ നല്‍കാന്‍ അനുവാദമുണ്ട്. 
എന്നാല്‍ ഇത് പ്രദര്‍ശനം ചെയ്തുകൊണ്ടാവാന്‍ നിയമം അനുവദിക്കുന്നില്ല. കിഴക്കന്‍ പ്രവിശ്യയിലെ ദഹ്റാനിലെ ഷോപ്പിങ് മാളില്‍ മൂന്ന് വേലക്കാരികളെ പ്രദര്‍ശിപ്പിച്ച് പിന്നില്‍ കമ്പനിയുടെ ബാനര്‍ സ്ഥാപിച്ച് കരാര്‍ ഉറപ്പിക്കുന്ന ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച സാഹചര്യത്തിലാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും നടപടി എടുക്കാനും അധികൃതര്‍ മുന്നോട്ടുവന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.