???? ????? ??????? ????? ?????????????????? ???????????????

ജിദ്ദ വിമാനത്താവളം വഴി ആദ്യ ഹജ്ജ് സംഘമത്തെി 

ജിദ്ദ: ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി ആദ്യഹജ്ജ് സംഘമത്തെി. ബംഗ്ളാദേശില്‍ നിന്നുള്ള സംഘത്തില്‍ 402 തീര്‍ഥാടകരാണുള്ളത്. ജിദ്ദ ഹജ്ജ് വകുപ്പ്് മേധാവി അബ്ദുല്ല മുഹമ്മദ് മുര്‍ഗലാനി, വിമാനത്താവള മേധാവി എന്‍ജിനീയര്‍ അബ്ദുല്ല അല്‍റീമി, സൗദിയിലെ ബംഗ്ളാദേശ് അംബാസഡര്‍ ഗുലാം മൂസ, കോണ്‍സുല്‍ ജനറല്‍ ശഹീദ് കരീം, ഹജ്ജ് ടെര്‍മിനല്‍ മേധാവി ഖാലിദ് അല്‍ഹര്‍ബി, തെക്കനേഷ്യന്‍ ഹജ്ജ് മുത്വവ്വഫ് സ്ഥാപന മേധാവി ഡോ. റഅ്ഫത്ത് ബിന്‍ ഇസ്മായീല്‍ എന്നിവര്‍ ചേര്‍ന്ന് സംഘത്തെ സ്വീകരിച്ചു. പൂക്കളും ഉപഹാരങ്ങളും നല്‍കിയാണ് തീര്‍ഥാടകരെ വരവേറ്റത്. ആരോഗ്യസുരക്ഷ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തിയ ശേഷം തീര്‍ഥാടകരെ പാസ്പോര്‍ട്ട് കൗണ്ടറിലത്തെിച്ചു. ഹജ്ജ് വിമാനങ്ങളുടെ വരവ് തുടങ്ങിയതായും 850000 തീര്‍ഥാടകര്‍ ജിദ്ദ വിമാനത്താവള വഴിയത്തെുമെന്ന് പ്രതീക്ഷിക്കുന്നതായും വിമാനത്താവള മേധാവി എന്‍ജിനീയര്‍ അബ്ദുല്ല അല്‍റീമി പറഞ്ഞു. 27 ലധികം സ്വകാര്യ, സര്‍ക്കാര്‍ വകുപ്പുകള്‍ സേവനത്തിനായുണ്ട്. എല്ലാവരും മുഴുസമയം സേവന സജ്ജരാണെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച തുടങ്ങിയ ഹജ്ജ് വിമാനങ്ങളുടെ വരവ് ദുല്‍ഹജ്ജ് നാല് വരെ തുടരും. ആദ്യ ദിവസം തന്നെ തീര്‍ഥാടകരെ വഹിച്ചത്തെിയ ആറ് വിമാനങ്ങളത്തെിയെന്നാണ് റിപ്പോര്‍ട്ട്. ഹജ്ജ് മന്ത്രാലയത്തിന് കീഴില്‍ ഇ ട്രാക്ക് പദ്ധതി ഈ വര്‍ഷം പൂര്‍ണമായി നടപ്പാക്കിയതിനാല്‍ തീര്‍ഥാടകരുടെ യാത്ര നടപടികള്‍ മുന്‍വര്‍ഷത്തേക്കാള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ആദ്യമായി തീര്‍ഥാടകര്‍ക്ക് ഇ കൈ വളകളും ഒരുക്കിയിട്ടുണ്ട്. ഇത് തീര്‍ഥാടകരെ സംബന്ധിച്ച വിവരങ്ങളും തീര്‍ഥാടകരുള്ള സ്ഥലങ്ങളും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് വേഗത്തിലറിയാന്‍ സഹായിക്കുന്നതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.