ദമ്മാം: മികച്ച നാടകങ്ങള്‍ അരങ്ങിലത്തെിച്ച് ശ്രദ്ധേയമായ കുട്ടികളുടെ നാടകമേളക്ക് തിരശ്ശീല വീണു. കലാ സാംസ്ക്കാരിക വകുപ്പിന്‍െറ കീഴില്‍ നടന്ന നാലാമത് കുട്ടികളുടെ നാടകമേളയാണ് കിഴക്കന്‍ പ്രവിശ്യയിലെ കലാ സ്നേഹികള്‍ക്ക് ആവേശമായി സമാപിച്ചത്. നാടകവേദി കോര്‍ഡിനേറ്റര്‍ സഊദ് സുഫ്യാനാണ് മേള ഉദ്ഘാടനം ചെയ്തത്.
മേളയുടെ അവസാന ദിനത്തില്‍ പുരസ്ക്കാര പ്രഖ്യാപനവും മികച്ച നാടകങ്ങള്‍ക്കുള്ള സമ്മാനദാനവും നടന്നു. മികച്ച നടനും സംവിധായകനും അഭിനേതാക്കളുമാണ് പുരസ്ക്കാരത്തിന് അര്‍ഹരായത്. അഞ്ച് ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ വ്യത്യസ്ത പ്രമേയങ്ങളില്‍ ഒരുക്കിയ അഞ്ച് നാടകങ്ങളാണ് വേദിയില്‍ അരങ്ങേറിയത്. സാമൂഹിക പ്രസ്കതമായ ഉള്ളടക്കങ്ങളുള്ള, അറബ് ഗ്രാമീണ ജീവിതങ്ങളുടെ കഥ പറഞ്ഞ നാടകങ്ങളിലധികവും മികച്ച നിലവാരം പുലര്‍ത്തിയെന്ന് വിധി കര്‍ത്താക്കള്‍ സാക്ഷ്യപ്പെടുത്തി.
ഉസ്മാന്‍ ദൂഹൈലാന്‍ സംവിധാനം ചെയ്ത അല്‍കഹ്ഫ് അല്‍മജ്ഹൂല്‍ (അജ്ഞാത ഗുഹ) എന്ന നാടകമാണ് ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ച്പറ്റിയത്. പ്രദര്‍ശനങ്ങള്‍ക്കൊടുവില്‍ നടന്ന ശില്‍പശാലയില്‍ രണ്ട് വ്യത്യസ്ത സെഷനുകള്‍ അരങ്ങേറി. നാടക രചനയുടെയും കഥാപാത്ര രൂപീകരണത്തിന്‍െറയും അഭിനയത്തിന്‍െറയും ഉള്ളുകള്ളികളെകുറിച്ച് റാശിദ് വര്‍ദാന്‍ വിശദീകരിച്ചു. അഭിനയ രംഗത്തെ പുതിയ പ്രതിഭകളെ കണ്ടത്തൊനും പ്രോത്സാഹിപ്പിക്കാനും അവരുടേതായ വേദിയൊരുക്കാനുമാണ് ഇത്തരമൊരു മേള അധികൃതര്‍ ഒരുക്കിയത്. അത്യാധുനിക ശബ്ദ-വെളിച്ച ക്രമീകരണങ്ങളുള്ള മികച്ച സൗകര്യങ്ങളോടെ സജ്ജീകരിച്ച തിയറ്ററില്‍ 2500 ഓളം കാണികള്‍ പ്രദര്‍ശനം ആസ്വദിക്കാനത്തെിയിരുന്നു. 120 ഓളം കുട്ടികളാണ് ശില്‍പശാലയില്‍ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.