റിയാദ് ചര്‍ച്ചകള്‍ക്കിടെ ബി 52 യുദ്ധവിമാനങ്ങള്‍ ബഗ്ദാദില്‍ 

റിയാദ്: രണ്ടുദിവസമായി റിയാദില്‍ നടക്കുന്ന ജി.സി.സി-യു.എസ് ചര്‍ച്ചകള്‍ക്ക് പിന്നാലെ അമേരിക്കയുടെ ബി 52 യുദ്ധവിമാനങ്ങള്‍ ഇറാഖിലത്തെി. ഐ.എസിനെതിരായ സൈനിക നീക്കം ശക്തിപ്പെടുത്താന്‍ ബുധനാഴ്ച ചേര്‍ന്ന പ്രതിരോധമന്ത്രിമാരുടെ യോഗത്തിലും ഇന്നലെ നടന്ന രാഷ്ട്രത്തലവന്‍മാരുടെ ഉച്ചകോടിയിലും ധാരണയായിരുന്നു. ഇതേതുടര്‍ന്നാണ് യു.എസ് വ്യോമസേനയുടെ അത്യാധുനിക യുദ്ധവിമാനമായ ബി 52 ഇന്നലെ ഇറാഖിലത്തെിച്ചത്. ഇതാദ്യമായാണ് ഈ ബോംബറുകള്‍ ഐ.എസിനെതിരെ വിന്യസിക്കുന്നത്. 20 മാസമായി തുടരുന്ന സൈനിക നടപടിക്കൊടുവില്‍ ഭീകരസംഘത്തെ ഒറ്റയടിക്ക് തച്ചുടക്കാനാണ് നീക്കം. മൊസൂളിലെ ഭീകരരുടെ ആയുധ സംഭരണ കേന്ദ്രം തകര്‍ത്തുകൊണ്ടാണ് ഇവ പ്രവര്‍ത്തനം തുടങ്ങിയത്. 
റിയാദില്‍ ജി.സി.സി പ്രതിരോധ മന്ത്രിമാരുടെ യോഗത്തില്‍  പങ്കെടുക്കുന്നതിന് തൊട്ടുമുമ്പ് ബഗ്ദാദിലത്തെിയ യു.എസ് പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടര്‍ കൂടുതല്‍ സൈനികരെയും ഉപകരണങ്ങളെയും ഐ.എസ് വിരുദ്ധ നീക്കത്തിന് വിന്യസിക്കുന്ന കാര്യം ഉറപ്പുനല്‍കിയിരുന്നു. സൈനിക നീക്കം സജീവമാക്കുന്നതിന്‍െറ ഭാഗമായി കുര്‍ദ് ഗ്രൂപ്പുകളുമായി സഹകരിച്ച് മുതിര്‍ന്ന ഐ.എസ് നേതാവിനെ ലക്ഷ്യം വെച്ച് ആക്രമണവും നടത്തി. 
പുതിയ ധാരണയുടെ അടിസ്ഥാനത്തില്‍ നിര്‍ണായകമായ ആക്രമണങ്ങള്‍ക്ക് അംഗീകാരം നല്‍കേണ്ടത്  ബഗ്ദാദിലുള്ള യു.എസ് സേനയുടെ ത്രീസ്റ്റാര്‍ ജനറലാണ്. ഇതിനുമുമ്പ് ഫ്ളോറിഡയിലെ സെന്‍ട്രല്‍ കമാന്‍ഡില്‍ നിന്നാണ് അനുമതി വരേണ്ടിയിരുന്നത്. 
217 യു.എസ് സൈനികരെ കൂടിയാണ് ഇറാഖിലേക്ക് ഉപദേശകരായി അയക്കുന്നത്. ഇതോടെ ഇറാഖിലുള്ള യു.എസ് സൈനികരുടെ എണ്ണം 4,000 ആകും. ഇസ്ലാമിക് സ്റ്റേറ്റിന്‍െറ നിയന്ത്രണത്തിലുള്ള മൊസൂള്‍ നഗരം മോചിപ്പിക്കുന്നതിന് അപാഷെ ഹെലിക്കോപ്റ്ററുകള്‍ വിട്ടുനല്‍കാമെന്നും പെന്‍റഗണ്‍ ചര്‍ച്ചകളില്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.