മഴ: രണ്ടു മൃതദേഹങ്ങള്‍ കണ്ടത്തെി; രക്ഷാ പ്രവര്‍ത്തനം തുടരുന്നു

ജിദ്ദ: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ചയും കനത്ത മഴ പെയ്തു. അലൈത്ത് മേഖലയില്‍ മഴവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട്  ഉമ്മയും രണ്ട് കുട്ടികളും മരിച്ചു. മൊത്തം16 പേരാണ് കനത്ത മഴയില്‍ ഒഴുക്കില്‍ പെട്ടത്. 11പേര്‍ രക്ഷപ്പെട്ടതായി മക്ക മേഖല സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ സഈദ് സര്‍ഹാന്‍ പറഞ്ഞു. മതാവും നാല് കുട്ടികളും ഒലിച്ചുപോയിരുന്നു. ഇതില്‍ മാതാവിനെയും മൂന്നു കുട്ടികളെയും ഏറെ നേരത്തെ തെരച്ചിലിനിടയിലാണ് കണ്ടെടുത്തത്. ഒരു കുട്ടിക്ക് ജീവനുണ്ടെങ്കിലും മാതാവും രണ്ട് കുട്ടികളും മരിച്ചു. രക്ഷപ്പെട്ട കുട്ടിയെ ആശുപത്രിയിലത്തെിച്ചിട്ടുണ്ട്. കാണാതായ അഞ്ചാമത്തെ ആള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണെന്നും സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു. കാണാതായവരെ കണ്ടത്തൊനുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. സിവില്‍ ഡിഫന്‍സും സ്വദേശി സംഘങ്ങളുമാണ് മഴവെള്ളത്തില്‍ ഒലിച്ചുപോയവരെ കണ്ടത്തൊന്‍ തെരച്ചില്‍ തുടരുന്നത്.
ത്വാഇഫില്‍ കനത്ത മഴയില്‍  77 വാഹനങ്ങള്‍  ഒഴുക്കില്‍പെട്ടതായി മേഖല സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ്  വ്യക്തമാക്കി. വ്യാഴാഴ്ച അഞ്ചര മണിക്കൂറോളം നീണ്ട മഴയിലാണ് ഹയ്യ് അഖീലിലെ തിഹാമ റോഡില്‍ വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ടത്. വിവിധ ഡിസ്ട്രിക്റ്റുകളില്‍ നിന്ന് 46 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. വെള്ളത്തില്‍ കുടുങ്ങിയ 77 വാഹനങ്ങള്‍ സുരക്ഷിത സ്ഥലത്തത്തെിച്ചു. വൈദ്യുതാഘാതം, വീടിനുള്ളില്‍ വെള്ളം കയറുക, വൈദ്യുതി മീറ്ററിന് തീപിടിത്തം തുടങ്ങിയ  85 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അസീര്‍ മേഖലയില്‍ മഴയിലും വെള്ളപ്പൊക്കത്തിലും കുടുങ്ങിയ 116പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. 133 വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. സഹായം തേടി 521 കാളുകള്‍ എത്തി. ഏഴ് സ്ഥലങ്ങളില്‍ പാറക്കല്ലുകള്‍ വീണു. ബീശയില്‍ കനത്ത മഴയില്‍ ചില ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടതായി സിവില്‍ ഡിഫന്‍സ് ഡയരകടറേറ്റ് വ്യക്തമാക്കി. മേഖല ഗവര്‍ണര്‍ സിവില്‍ ഡിഫന്‍സ്, ഗവര്‍ണറേറ്റ്, ധനകാര്യം എന്നിവരുള്‍പ്പെട്ട സമിതി രൂപവത്കരിച്ച് അടിയന്തര സഹായങ്ങള്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. അതിനിടെ അല്‍ബാഅ, അല്‍ജര്‍ഷി മേഖലകളില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് ആളുകള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. മേഖലയില്‍ നാല് വീടുകള്‍ക്ക് കേടുപറ്റിയതായി റിപ്പോര്‍ട്ടുണ്ട്. തനൂമ മേഖലയിലും ഇന്നലെ ശക്തമായ മഴ. മേഖലയിലെ പല താഴ്വരകളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. ചില ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം മുറിഞ്ഞു. കൃഷിയിടങ്ങളില്‍ വലിയ നാശനഷ്ടങ്ങളുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.