വിസ വൈകിയ സംഭവം: ഹറം ഇമാമിന്  ബിഹാറില്‍ ഖുതുബ നടത്താനായില്ല

ജിദ്ദ: ഹറം ഇമാം അശൈ്ശഖ് സ്വാലിഹ് ആല്‍ ത്വാലിബിന് റിയാദിലെ ഇന്ത്യന്‍ എംബസി വിസ നല്‍കാന്‍ വൈകിപ്പിച്ചതിനാല്‍  ബിഹാറില്‍ അദ്ദേഹം പങ്കെടുക്കേണ്ട പരിപാടി മുടങ്ങിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ‘സമാധാനത്തിനും സ്ഥിരതക്കും ഇസ്ലാം നല്‍കിയ സംഭാവനകള്‍’ എന്ന വിഷയത്തില്‍ ബിഹാറില്‍ നടക്കുന്ന സമാധാന സമ്മേളനത്തില്‍ സംബന്ധിക്കാന്‍ ലഭിച്ച ക്ഷണപ്രകാരം ഹറം ഇമാം അശൈ്ശഖ് സ്വാലിഹ് ആല്‍ ത്വാലിബ് വ്യാഴാഴ്ച വൈകുന്നേരം ഇന്ത്യയിലേക്ക് യാത്രതിരിക്കേണ്ടതായിരുന്നു. എന്നാല്‍ ആദ്യം വിസ നിഷേധിച്ചതുകാരണം അദ്ദേഹത്തിന് പുറപ്പെടാനായില്ല. പിന്നീട് സംഭവം വിവാദമാവുമെന്ന് കണ്ടതോടെ വിസ അനുവദിച്ചു. എന്നാല്‍ വെള്ളിയാഴ്ച നിശ്ചയിച്ചതുപ്രകാരം ഇന്ത്യയിലത്തൊന്‍ കഴിയാതിരുന്നതിനാല്‍ ലക്ഷങ്ങള്‍ പങ്കെടുക്കേണ്ടിയിരുന്ന ജുമുഅ ഖുതുബ നിര്‍വഹിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. വിസ നിഷേധിക്കുന്നതിന് കാരണം വ്യക്തമാക്കിയിരുന്നില്ളെന്നും തെറ്റ് മനസിലാക്കിയ റിയാദിലെ ഇന്ത്യന്‍ എംബസി അവധിയായിരുന്നിട്ടും വെള്ളിയാഴ്ച ഓഫീസ് തുറന്ന് വിസ നല്‍കിയെന്നും സൗദി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 
 ഇതുമൂലം ബിഹാറില്‍ ഗാന്ധിമൈതാനം വാടകക്കെടുത്തതിന്‍െറ പേരില്‍  ഭീമമായ തുക നഷ്ടം സംഭവിച്ചതായി സംഘാടകരായ ‘തൗഹീദ് സെന്‍റര്‍’ മേധാവി  ശൈഖ് മുതീഉര്‍ റഹ്മാന്‍ പറഞ്ഞു. ലക്ഷങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഗാന്ധി മൈതാനിയിലായിരുന്നു ഹറം ഇമാമിന്‍െറ ജുമുഅ ഖുതുബ നിശ്ചയിച്ചിരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.