ജിദ്ദ: മക്കയിലും പരിസര പ്രദേശങ്ങളിലും പെയ്ത ശക്തമായ മഴകാരണം റോഡ് ഗതാഗതം താറുമാറായി. ശനിയാഴ്ച ഉച്ചയോടെ ആരംഭിച്ച മഴ വൈകുന്നേരം വരെ തുടര്‍ന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കെട്ടിനിന്ന് ഗതാഗതം മുടങ്ങി. അപകടങ്ങളും റോഡ് തടസ്സങ്ങളുമായി ബന്ധപ്പെട്ട് നിരവധി സന്ദേശങ്ങള്‍ ലഭിച്ചതായി സിവില്‍ ഡിഫന്‍സ് വിഭാഗവും ട്രാഫിക് വിഭാഗവും അറിയിച്ചു. ശക്തമായ മഴയും ഇടിയുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍നിന്ന് മുന്നറിയിപ്പ് ലഭിച്ചതിനത്തെുടര്‍ന്ന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നതായി മക്ക സിവില്‍ ഡിഫന്‍സ് ഒൗദ്യോഗിക വാക്താവ് കേണല്‍ നായിഫ് അല്‍ശരീഫ് പറഞ്ഞു. മക്കയുടെ ചില ഭാഗങ്ങളില്‍ നേരിയ തോതിലും ചില ഭാഗങ്ങളില്‍ ശക്തമായും മഴ വര്‍ഷിച്ചതായി അദ്ദേഹം പറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ വെള്ളം ഒഴുകുന്ന കനാലുകളുടെ ഭാഗങ്ങള്‍, വള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് മക്കയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന മുഴുവന്‍ ആളുകളും വിട്ടുനില്‍ക്കണമെന്നും സഹായത്തിനായി 998 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും കേണല്‍ നായിഫ് അല്‍ശരീഫ് അറിയിച്ചു. വെള്ളിയാഴ്ചയും മേഖലയില്‍ മഴയുണ്ടായിരുന്നു. ശനിയാഴ്ച ത്വാഇഫില്‍ മഴ കനത്തു പെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.