കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം; അന്വേഷണം ഊര്‍ജിതം

റിയാദ്: മാതാപിതാക്കളോടൊപ്പമത്തെിയ രണ്ടര വയസ്സുകാരിയെ നഗരത്തിലെ ആശുപത്രിയില്‍ നിന്ന് അജ്ഞാതന്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടര വയസ്സുകാരിക്കു വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. കുഞ്ഞിനെ കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം റിയാല്‍ സമ്മാനം പ്രഖ്യാപിച്ചു. നഗരത്തില്‍ പലയിടങ്ങളിലും രഹസ്യ പൊലീസ് പരിശോധന നടത്തി. എന്നാല്‍ പ്രതിയെ കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ആശുപത്രിയിലെ സി.സി ടി.വി കാമറയില്‍ പതിഞ്ഞ പ്രതിയുടെ ദൃശ്യങ്ങള്‍ വിദഗ്ധ പരിശോധനക്ക് നല്‍കിയിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ പരിസരത്തുണ്ടായിരുന്ന ആശുപത്രി ജീവനക്കാരില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു. 
ഖുറൈസ് റോഡിലെ ആശുപത്രിയില്‍ നിന്ന് വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് ജൂറ അബ്ദുല്ല ഖാലിദ് എന്ന സ്വദേശി കുഞ്ഞിനെ അജ്ഞാതന്‍ തട്ടിക്കൊണ്ടുപോയത്. മാതാവ് ഡോക്ടറെ കാണുന്നതിനിടെയാണ് സംഭവം. കുഞ്ഞിനെ തനിച്ചാക്കി പിതാവ് പുറത്ത് പോയ സമയത്ത് എത്തിയ പ്രതി കൂടെ കളിച്ചും അടുപ്പം ഭാവിച്ചും ഒപ്പം കൂട്ടി പുറത്ത് നിര്‍ത്തിയിട്ടി കാറില്‍ കയറ്റി പോവുകയായിരുന്നു. ഇയാള്‍ കുഞ്ഞിന്‍െറ ബന്ധുവാണെന്ന് കരുതിയ ആശുപത്രി ജീവനക്കാരി പുറത്തേക്ക് പോകുന്നത് കണ്ട് സംശയം തോന്നി വന്നു നോക്കിയപ്പോഴേക്കും വാഹനവുമായി കടന്നു കളഞ്ഞിരുന്നു. വാഹനമേതാണെന്നും ഇവര്‍ക്ക് അറിഞ്ഞു കൂട. കുഞ്ഞിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0550878788, 0551294982 and 0556474399 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.