റിയാദിലെ ആശുപ്രതിയില്‍ നിന്ന്  രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി

റിയാദ്: നഗരത്തിലെ ആശുപത്രികളിലൊന്നില്‍ നിന്ന് രക്ഷിതാക്കളുടെ കണ്ണുവെട്ടിച്ച് രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി. ജൂറ അബ്ദുല്ല ഖാലിദ് എന്ന സ്വദേശി കുഞ്ഞിനെയാണ് അജ്ഞാതന്‍ തട്ടിക്കൊണ്ടുപോയത്. മാതാപിതാക്കളോടൊപ്പം ആശുപ്രതിയില്‍ പോയ കുട്ടിയെ പിതാവ് നമസ്കാരത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി റിസപ്ഷന് സമീപം നിര്‍ത്തിയിരുന്നു. 
ഈ സമയം ആശുപത്രിയിലത്തെിയയാള്‍ കുട്ടിയുടെ ഫോട്ടോ എടുത്തും കളിക്കാന്‍ മൊബൈല്‍ നല്‍കിയും വശീകരിച്ച് കവാടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി പുറത്ത് നിര്‍ത്തിയിട്ട വാഹനത്തില്‍ കയറ്റി രക്ഷപ്പെടുകയായിരുന്നു. 
ആശുപത്രിക്കകത്തുനിന്നുള്ള സി.സി.ടി.വിയില്‍ പ്രതിയുടെ അവ്യക്തമായ ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. എന്നാല്‍ കെട്ടിടത്തിന് പുറത്ത് കാമറ ഇല്ലാത്തതിനാല്‍ വാഹനത്തിന്‍െറ ദൃശ്യം ലഭ്യമായിട്ടില്ല. പൊലീസ് അന്വേഷണം തുടങ്ങി. കുട്ടിയെ കണ്ടത്തൊനും പ്രതിയെ പിടികൂടാനും സഹായിക്കണമെന്ന് ബന്ധുവായ അബ്ദുല്‍ ഹകീം അല്‍ഖാലിദി സാമൂഹിക മാധ്യമങ്ങളിലൂടെ അഭ്യര്‍ഥിച്ചു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.