ഫൈസല്‍ രാജാവിന് അറബ് ലീഗിന്‍െറ ആദരം

റിയാദ്: അറബ്ലോകത്തെ സമുന്നതരായ നേതാക്കള്‍ക്ക് അറബ്ലീഗ് വേദിയുടെ മരണാനന്തര ബഹുമതി. അറബ് ലീഗിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന  യൂത്ത് കൗണ്‍സിലാണ് ഞായറാഴ്ച മണ്‍മറഞ്ഞ  നേതാക്കളെ ആദരിക്കാന്‍ വേദിയൊരുക്കുന്നത്. 
ലീഗ് സെക്രട്ടറി ജനറല്‍ ഡോ. നബീല്‍ അല്‍ അറബിയും വിവിധ അറബ് രാഷ്ട്രങ്ങളിലെ മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ചടങ്ങില്‍ അന്തരിച്ച സൗദി ഭരണാധികാരി ഫൈസല്‍ രാജാവ് അടക്കം ഒമ്പത് നേതാക്കളെ ആദരിക്കും. 
മുന്‍ ഈജിപ്ത് പ്രസിഡറ് ജമാല്‍ അബ്ദുന്നാസിര്‍, ഫലസ്തീന്‍ നേതാവ് യാസിര്‍ അറഫാത്ത്, മുന്‍ യു.എ.ഇ ഭരണാധികാരി ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആലു നഹ്യാന്‍, മൊറോക്കോയിലെ മുഹമ്മദ് അഞ്ചാമന്‍ രാജാവ്, അല്‍ജീരിയന്‍ പ്രസിഡന്‍റായിരുന്ന അഹ്മദ് ബെന്‍ബെല്ല, ലിബിയന്‍ സ്വാതന്ത്ര്യസമര പോരാളി ഉമര്‍ മുഖ്താര്‍, അല്‍ജീരിയയിലെ ഫ്രഞ്ച് കോളനി വിരുദ്ധ സമരങ്ങളുടെ നായിക ജമീല ബൂഹരീദ് എന്നിവരാണ് ആദരിക്കപ്പെടുന്ന മറ്റു നേതാക്കള്‍. 
അറബ് മുസ്ലിം നാടുകളുടെ ശാക്തീകരണത്തിന് നല്‍കിയ നിസ്തുലമായ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് ഫൈസല്‍ രാജാവിന് നല്‍കുന്ന ആദരമെന്ന് അറബ് യൂത്ത് കൗണ്‍സില്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.