മക്കയെ സ്മാര്‍ട്  സിറ്റിയാക്കും -ഗവര്‍ണര്‍

ജിദ്ദ: ഹജ്ജ് തീര്‍ഥാടകര്‍ക്ക് മികച്ച സേവനമൊരുക്കുന്നതിനുള്ള ആലോചനകള്‍ക്കായി ശില്‍പശാല ആരംഭിച്ചു. ഹില്‍ട്ടല്‍ ഹോട്ടലിലൊരുക്കിയ ശില്‍പശാല മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ഇരുഹറമുകളുടെ സേവനം ഉത്തരവാദിത്തമായാണ് രാജ്യം കാണുന്നത്. മറ്റുള്ളവയേക്കാള്‍ ഹറമുകളുടെ സേവനത്തിന് മുന്‍ഗണന നല്‍കുന്നുണ്ട്. പ്രത്യേക മന്ത്രാലയവും സമിതികളും ഇതിനായി രുപവത്കരിച്ചിട്ടുണ്ട്. മക്കയെ സ്മാര്‍ട്ട് സിറ്റിയാക്കുമെന്നാണ് നാം പറയുന്നത്. ഇത് പൊങ്ങച്ചം പറയലല്ല. സംഭവിക്കാന്‍ പോകുന്നതാണ്. തീര്‍ഥാടന സേവന രംഗത്ത് ധാരാളം സേവനങ്ങള്‍ രാജ്യം ചെയ്തിട്ടുണ്ടെന്നും  മക്ക  ഗവര്‍ണര്‍ പറഞ്ഞു. 
ഹജ്ജ് സേവനവുമായി ബന്ധപ്പെട്ട 40 ഓളം വകുപ്പുകള്‍ ശില്‍പശാലയില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ഹജ്ജ്വേളയിലെ സേവനങ്ങള്‍ വിലയിരുത്തി അടുത്ത വര്‍ഷം തീര്‍ഥാടകര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയാണ് ശില്‍പശാലയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹജ്ജ് പ്രവര്‍ത്തന എക്സിക്യൂട്ടീവ് സമിതി അധ്യക്ഷന്‍ ഡോ. ഹിശാം ഫാലിഹ് പറഞ്ഞു. ഇത്തവണ സംഭവിച്ച പോരായ്മകള്‍ വിലയിരുത്തുകയും അവ പരിഹരിക്കാനാവശ്യമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യും. താമസം, യാത്ര, ഭക്ഷണം, ഹാജിമാര്‍ക്കുള്ള മറ്റ് സേവനങ്ങള്‍ എന്നിങ്ങനെ വേര്‍തിരിച്ച് പ്രത്യേക ചര്‍ച്ചകളാണ് ശില്‍പശാലയിലുണ്ടാകുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.