??????? ???????? ??????? ????????????????????? ???????? ??????? ???????????????

റിയാദ്: സൗദി അറേബ്യയിൽ ഇതുവരെ കോവിഡ് ബാധിച്ചത് 186 ഇന്ത്യക്കാർക്കാണെന്നും രണ്ട് പേരാണ് മരിച്ചതെന്നും ഇന്ത്യൻ അംബാസഡർ ഡോ. ഒൗസാഫ് സഇൗദ്. സൗദിയിലെ മുഴുവൻ ഇന്ത്യൻ മാധ്യമപ്രവർത്തകരുമായി ഒാൺലൈനിൽ നടത്തിയ വാർത്തസമ്മേളനത്തി ലാണ് സൗദി ആരോഗ്യമന്ത്രാലയത്തിൽനിന്ന് ഇന്ത്യാക്കാരെ സംബന്ധിച്ച് ലഭിച്ച ഒൗദ്യോഗിക വിവരങ്ങൾ വെളിപ്പെടുത്തി യത്. മരിച്ചത്​ രണ്ടുപേരും മലയാളികളാണ്. ഒരാൾ മദീനയിലും മറ്റൊരാൾ റിയാദിലുമാണ് മരിച്ചത്. മലപ്പുറം തിരൂരങ്ങാടി ച െമ്മാട് സ്വദേശി നടമ്മൽ പുതിയകത്ത് സഫ്​വാൻ (41) ആണ്​ റിയാദിൽ മരിച്ചത്. കണ്ണൂർ പാനൂർ മേലെ പൂക്കോം ഇരഞ്ഞിക്കുളങ്ങര സ്വദേശി പാലക്കണ്ടിയിൽ ഷെബ്്നാസ് (29) മദീനയിലും മരിച്ചു.

സൗദിയിലെ ഇന്ത്യൻ ജനസംഖ്യയുമായി തട്ടിക്കുേമ്പാൾ രോ ഗം ബാധിച്ചവരുടെ എണ്ണം ഒട്ടും കൂടുതലല്ല. എന്നാലും കനത്ത ജാഗ്രതയും കരുതലും തുടരുകയാണ്. ആരോഗ്യപ്രശ്നം നേരിടുന്നവരെ ആശുപത്രിയിലെത്തിക്കാൻ എംബസിയുടെ നേതൃത്വത്തിൽ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തും. രാജ്യത്തെ വിവിധ േപാളിക്ലിനിക്കുകളുടെ ആംബുലൻസ് സൗകര്യങ്ങൾ ഇതിനായി ഉപയോഗപ്പെടുത്തും. കൂടുതൽ ആംബുലൻസുകൾ ഏർപ്പെടുത്താൻ ആരോഗ്യമന്ത്രാലയത്തി​െൻറ അനുമതി തേടിയിരിക്കുകയാണ്.

ആവശ്യമുള്ളവർക്ക് ആരോഗ്യ നിർദേശങ്ങളും ഒാൺലൈൻ കൺസൾേട്ടഷനും നൽകാൻ ഡോക്ടർമാരുടെ സേവനം ഉപയോഗെപ്പടുത്തും. സന്നദ്ധരായ ഡോക്ടർമാരുടെ വാട്സ്ആപ് ഗ്രൂപ്പുകൾ രൂപവത്കരിക്കും. കോവിഡ് ലക്ഷണങ്ങൾ സംശയിക്കുന്നവരെ പാർപ്പിക്കാൻ സൗദി അധികൃതരുടെ അനുമതി കിട്ടുന്നതിന് അനുസരിച്ച് എംബസി ക്വാറൻറീൻ സൗകര്യങ്ങൾ ഒരുക്കും. ഒായോ ഹോട്ടൽ ഗ്രൂപ്പി​െൻറയും സ്വന്തമായി കെട്ടിട സൗകര്യങ്ങളുള്ള ഇന്ത്യൻ വ്യവസായികളുടെയും സഹകരണം ഇതിനായി തേടിയിട്ടുണ്ട്.

ആവശ്യമുള്ള മുഴുവൻ ഇന്ത്യാക്കാർക്കും ഭക്ഷണം എത്തിച്ച് കൊടുക്കാൻ സൗകര്യമൊരുക്കും. അതിനായി റെസ്​റ്റോറൻറുകളുടെയും കാറ്ററിങ് കമ്പനികളുടെയും സഹകരണം തേടും. ഇൗ ആവശ്യങ്ങൾക്കെല്ലാമായി ഇന്ത്യൻ കമ്യൂണിറ്റി വെൽഫയർ ഫണ്ട് ഉപയോഗപ്പെടുത്തും. ഇന്ത്യാക്കാരെ ഉടൻ സൗദിയിൽനിന്ന് തിരിച്ചുകൊണ്ടുപോകാനാവില്ല. എന്നാൽ, വിമാനങ്ങൾ ലഭ്യമാകുന്ന ആദ്യ അവസരത്തിൽ തന്നെ അത്യാവശ്യമുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വേണ്ടത് ചെയ്യും.

സൗദിയിൽ എംബസിയുടെയും കോൺസുലേറ്റി​െൻറയും കീഴിൽ 10 ഇന്ത്യൻ സ്കൂളുകളാണുള്ളത്. സ്കൂൾ കെട്ടിടങ്ങളുടെയും വാടകയും അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളവും കൊടുക്കാൻ കുട്ടികളുടെ ഫീസാണ് പ്രധാന വരുമാനമാർഗം. അതുകൊണ്ട് തന്നെ ഫീസ് വേണ്ടെന്ന് വെക്കാനാവില്ല. എന്നാൽ, ഇളവ് നൽകുന്നതിനെ കുറിച്ച് സ്കൂളുകളുടെ ഹയർബോർഡുമായി കൂടിയാലോചിക്കും. കോവിഡ് സാഹചര്യത്തിൽ എംബസിയിൽ ഏർപ്പെടുത്തിയ ഹെൽപ്​ ലൈനിലേക്ക് ഇതുവരെ ആയിരത്തോളം വിളികളാണ് വന്നത്. ചൊവ്വാഴ്ച സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യൻ സന്നദ്ധപ്രവർത്തകരുമായി ഒാൺലൈനിൽ കൂടിക്കാഴ്ച നടത്തിയതായും അംബാസഡർ പറഞ്ഞു.

എംബസി കമ്യൂണിറ്റി വെൽഫയർ വിങ്ങി​െൻറ നേതൃത്വത്തിൽ സനദ്ധപ്രവർത്തകരുടെ സേവനം ഉപയോഗപ്പെടുത്തി കൂടുതൽ പ്രവർത്തനങ്ങൾ നടത്തും. സൗദിയിൽ 26 ലക്ഷം ഇന്ത്യൻ പൗരന്മാരാണുള്ളതെന്നും അതിൽ പകുതിയിൽ കൂടുതൽ മലയാളികളാണെന്നും അംബാസഡർ കൂട്ടിച്ചേർത്തു. വാർത്തസമ്മേളനത്തിൽ എംബസി ഇൻഫർമേഷൻ സെക്രട്ടറി അസീം അൻവർ കോൺസുലേറ്റ് ഇൻഫർമേഷൻ കോൺസൽ ഹംന മറിയം എന്നിവരും പെങ്കടുത്തു.

Tags:    
News Summary - 186 indains are affected with covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.