ജീസാനിൽ മിനി ബസും മറ്റൊരു വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടം
ജീസാൻ: ജീസാൻ നഗരത്തിൽ അൽമഅ്ബൂജ് സിഗ്നലിനുസമീപം മിനി ബസും മറ്റൊരു വാഹനവും കൂട്ടിയിടിച്ച് രണ്ടുപേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. അപകടത്തെ കുറിച്ച് ഞായറാഴ്ച വൈകീട്ട് 6.24ന് ആണ് ജീസാൻ റെഡ് ക്രസന്റ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതെന്ന് ജീസാൻ റെഡ് ക്രസന്റ് ശാഖാ വക്താവ് ഡോ. ആദിൽ അരീശി അറിയിച്ചു.
ഉടൻതന്നെ ഏഴ് ആംബുലൻസ് സംഘങ്ങളെ അപകടസ്ഥലത്തേക്ക് അയച്ചു. റെഡ് ക്രസന്റ് പ്രവർത്തകർ പ്രാഥമിക ശുശ്രൂഷ നൽകി പരിക്കേറ്റവരെ ആംബുലൻസുകളിൽ ജീസാൻ കിങ് ഫഹദ് സെൻട്രൽ ആശുപത്രി, പ്രിൻസ് മുഹമ്മദ് ബിൻ നാസിർ ആശുപത്രി, ജീസാൻ ജനറൽ ആശുപത്രി, സ്വബ്യ ജനറൽ ആശുപത്രി എന്നിവിടങ്ങളിലേക്ക് നീക്കിയതായും ഡോ. ആദിൽ അരീശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.