നേരത്തേ റിയാദിലേക്ക് ഹൂതികൾ അയച്ച ബാലിസ്റ്റിക് മിസൈലിെൻറ അവശിഷ്ടങ്ങൾ
കേണൽ തുർക്കി അൽമാലികി പ്രദർശിപ്പിക്കുന്നു (ഫയൽ ചിത്രം)
ജിദ്ദ: ഞായറാഴ്ച അഞ്ചു മണിക്കൂറിനുള്ളിൽ സൗദിക്കുനേരെ ഇറാൻ പിന്തുണയോടെയുള്ള ഹൂതികളുടെ 10 ഡ്രോൺ ആക്രമണങ്ങൾ നടന്നതായി സഖ്യസേന വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു. ഞായറാഴ്ച രാവിലെ അഞ്ചു ഡ്രോണുകൾ സഖ്യസേന നശിപ്പിച്ചിരുന്നു. ഇതിനു പിറകെയാണ് സ്ഫോടകവസ്തുക്കൾ നിറച്ച മറ്റ് അഞ്ചു ഡ്രോണുകൾകൂടി സൗദിയിലെ ജനവാസകേന്ദ്രം ലക്ഷ്യമാക്കി ഹൂതികൾ അയച്ചത്. ഇവയെല്ലാം സഖ്യസേന ആകാശത്ത് വെച്ചുതന്നെ നശിപ്പിച്ചു.
സ്ഫോടകവസ്തുക്കൾ നിറച്ച ആളില്ലാ ആകാശ വാഹനങ്ങൾ (യു.എ.വി) സൗദിക്കെതിരെ ഹൂതികളുടെ അതിർത്തി കടന്നുള്ള വ്യോമാക്രമണ പരമ്പരയിലെ ഏറ്റവും പുതിയതാണ്. യമനിലെ മാരിബിൽ പ്രദേശത്ത് ഹൂതികൾക്കെതിരെ സൈന്യം ആക്രമണം ശക്തമാക്കുകയാണ്. ഇതുകാരണമാണ് സൗദി അറേബ്യക്കു നേരെയുള്ള ഹൂതികളുടെ തുടർച്ചയായ ആക്രമണമെന്ന് കേണൽ തുർക്കി അൽമാലികി പറഞ്ഞു. സ്ഫോടകവസ്തുക്കൾ നിറഞ്ഞ ഹൂതി ഡ്രോണുകൾ സഖ്യം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും സിവിലിയന്മാർക്കും വസ്തുക്കൾക്കും പൂർണ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഡ്രോണുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പുതന്നെ നശിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.